ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഇന്ത്യയ്ക്ക് സഹായവുമായി റഷ്യ. അടുത്ത ദിവസം തന്നെ ഒന്നരലക്ഷം ഡോസ് സ്പുട്‌നിക് വാക്‌സിന്‍ റഷ്യ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കും. ആദ്യ ബാച്ച് വാക്‌സിന്‍ ഈമാസം ഒന്നിന് ഇന്ത്യയില്‍ എത്തിയിരുന്നു. ഇന്ത്യയിലേക്ക് വാക്‌സിന്‍ ഒപ്പം തന്നെ ഓക്‌സിജന്‍ ട്രക്കുകളും കയറ്റി അയക്കും എന്ന് റഷ്യന്‍ വിദേശകാര്യ പ്രതിനിധികള്‍ സൂചന നല്‍കി. കോവിഷീല്‍ഡിനും, കോവാക്‌സിനും ശേഷം ഇന്ത്യയില്‍ അടിയന്തര ഉപയോഗാനുമതി ലഭിക്കുന്ന വാക്‌സിനാണ് സ്പുട്‌നിക്