തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എം.എല്‍.എ വിന്‍സെന്റിന് ജാമ്യമില്ല. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്.

ജാമ്യം നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകും. ജാമ്യം നല്‍കുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷണിയെന്നും കോടതി പറഞ്ഞു. അതേസമയം, ജാമ്യത്തിനായി ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് വിന്‍സെന്റിന്റെ അഭിഭാഷക അറിയിച്ചു.

വീട്ടമ്മയെ പീഡിപ്പിച്ചെന്ന് കേസിലാണ് വിന്‍സെന്റ് എം.എല്‍.എ അറസ്റ്റിലാവുന്നത്. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി എം.എല്‍.എയെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു ഉത്തരവിട്ടിരുന്നു. അഞ്ച് ദിവസത്തെ കസ്റ്റഡിക്കാണ് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയതെങ്കിലും ഒരു ദിവസത്തേക്കാണ് കോടതി വിട്ടുനല്‍കിയത്.