ചെന്നൈ: ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തുവെന്ന കാരണത്താല്‍ മദ്രാസ് ഐഐടി വിദ്യാര്‍ഥി സൂരജിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐഐടി കാമ്പസിനുള്ളിലും പുറത്തും വിദ്യാര്‍ഥി പ്രതിഷേധം. കോളേജ് ഡീനിന്റെ ചേംബറിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ അക്രമികള്‍ക്കെതിരെ സസ്‌പെന്‍ഷനടക്കം കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു.

കാമ്പസിന് പുറത്ത് ഇടതു യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരം നിയന്ത്രിക്കാനാവാതെ പൊലീസ് കുഴങ്ങി. ഇതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. സമരക്കാരെ ബലംപ്രയോഗിച്ച് അറസ്്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.