മുംബൈ: ഹോസ്റ്റലില്‍ പൊലീസുകാര്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നിര്‍ബന്ധിച്ച് നൃത്തം ചെയ്യിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉന്നതതല സംഘത്തിന് രൂപം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഉന്നതതല സമിതി സംഭവം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖാണ് സഭയെ അറിയിച്ചു.

മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ഹോസ്റ്റല്‍ അന്തേവാസികളായ പെണ്‍കുട്ടികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. പൊലീസുകാരും പുറത്തുനിന്നുള്ള ഏതാനും ചിലരും ചേര്‍ന്ന് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കി നൃത്തം ചെയ്യിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണത്തിന്റെ ഭാഗമായി എന്ന വ്യാജേനയാണ് ഇവര്‍ ഹോസ്റ്റലില്‍ കയറിയത്. ഇതിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചിരുന്നു.