ചെന്നൈ: രാഷ്ട്രീയം മതിയാകുകയാണെന്ന് വികെ ശശികല. തീരുമാനം കൂടെയുള്ളവരില്‍ ഐക്യമില്ലാത്തതിനാലെന്ന് വിശദീകരണം. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് അടുക്കുന്നതിനിടെയാണ് ശശികലയുടെ തീരുമാനം.

ജയ (തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത) ജീവനോടെ ഇരുന്നപ്പോള്‍ പോലും ഞാന്‍ അധികാരത്തിന്റെ പിന്നാലെ പോയിട്ടില്ല. അവര്‍ മരിച്ചു കഴിഞ്ഞപ്പോഴും അങ്ങനെ ചെയ്യില്ല. ഞാന്‍ രാഷ്ട്രീയും പൊതുപ്രവര്‍ത്തനവും അവസാനിപ്പിക്കുകയാണ്. ജയയുടെ പാര്‍ട്ടി ജയിക്കട്ടെയെന്നും അവരുടെ പാരമ്പര്യം തുടരട്ടെയെന്നും പ്രാര്‍ഥിക്കുന്നു’- ശശികല പ്രസ്താവനയില്‍ വ്യക്തമാക്കി.

അനധികൃത സ്വത്തു സമ്പാദന കേസില്‍ അറസ്റ്റിലായ ശശികല നാലു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് ഫെബ്രുവരിയില്‍ ചെന്നൈയില്‍ തിരികെയെത്തിയത്. രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് ജയലളിതയുടെ ശവകുടീരത്തിനു മുന്നില്‍നിന്ന് പ്രഖ്യാപിച്ചു. ശശികല തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നും വരെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.