ബേക്കല്‍: കാസര്‍കോട് ബേക്കലില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു. കടലില്‍ കുടുങ്ങിയ അഞ്ചു മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.

കാസര്‍കോട് തീരത്ത് നിന്ന് 6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട തീരദേശ പൊലീസാണ് ഇവരെ രക്ഷിച്ചത്. മത്സ്യത്തൊഴിലാളികളുമായി തീരദേശ പൊലീസ് കാസര്‍കോട് തീരത്തെത്തും.