News
മലബാറുകാരുടെ സ്വന്തം ചാമ്പ്യന്‍സ്
ഐലീഗ് കിരീടത്തില്‍ മുത്തമിട്ട ഗോകുലം കേരളയുടെ മുന്നേറ്റനിരയില്‍ തിളങ്ങിയത് മലയാളികള്‍. ഐ.എസ്.എല്‍ ഫൈനലിസ്റ്റ് നേട്ടം കൈവരിച്ച ബ്ലാസ്റ്റേഴ്‌സിനും സന്തോഷ് ട്രോഫി കിരീടനേട്ടത്തിനും ശേഷം കേരളത്തെ ഫുട്‌ബോളില്‍ വീണ്ടുമൊരു അഭിമാനനേട്ടം കൈവരിക്കുമ്പോള്‍ പ്രതാപകാലത്തെ ഓര്‍മപ്പെടുത്തുകയാണ്.
കോഴിക്കോട്: ഐലീഗ് കിരീടത്തില്‍ മുത്തമിട്ട ഗോകുലം കേരളയുടെ മുന്നേറ്റനിരയില്‍ തിളങ്ങിയത് മലയാളികള്‍. ഐ.എസ്.എല്‍ ഫൈനലിസ്റ്റ് നേട്ടം കൈവരിച്ച ബ്ലാസ്റ്റേഴ്‌സിനും സന്തോഷ് ട്രോഫി കിരീടനേട്ടത്തിനും ശേഷം കേരളത്തെ ഫുട്‌ബോളില്‍ വീണ്ടുമൊരു അഭിമാനനേട്ടം കൈവരിക്കുമ്പോള്‍ പ്രതാപകാലത്തെ ഓര്‍മപ്പെടുത്തുകയാണ്.
തുടര്‍ച്ചയായി രണ്ടാംസീസണിലും ചാമ്പ്യന്‍മാരായ മലബാറിയന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍ക്കാതെയുള്ള റെക്കോര്‍ഡ് ഏറ്റുവാങ്ങിയിരുന്നു. അഞ്ച് വര്‍ഷത്തിനിടെ ഏഴ് കിരീടങ്ങളാണ് ഗോകുലം സ്വന്തമാക്കിയത്. ഇന്നലെ ഗോള്‍നേടിയ മലയാളിതാരങ്ങളായ റിഷാദും അമില്‍ബെന്നിയും ആര്‍ത്തിരമ്പിയ കൊല്‍ക്കത്തന്‍ കാണികള്‍ക്ക് മുന്നിലും പതറാതെ പന്ത് വലയിലാക്കി. തോല്‍വി അറിയാതെ തുടര്‍ച്ചയായ 21 മത്സരമാണ് മലബാറിയന്‍സ് പൂര്‍ത്തിയാക്കിയത്. ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ പേരിലുള്ള റെക്കോര്‍ഡാണ് പഴങ്കഥയായത്. പതിറ്റാണ്ടുകളുടെ സോക്കള്‍ പാരമ്പര്യമുള്ള ക്ലബുകള്‍ക്ക് മുന്നിലേക്കാണ് രണ്ടാംകിരീടവുമായി ഗോകുലം വരവറിയിച്ചത്.
പുതിയ സീസണ്‍ തുടക്കംമുതല്‍ മികച്ച ഫോമില്‍ കളിക്കുന്ന ടീം ജയന്റ്കില്ലേഴ്‌സ് ആദ്യഘട്ടമത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ 12കളിയില്‍ 9ജയവും മൂന്ന് സമനിലയുമായി 30പോയന്റുമായി ടേബിളില്‍ ഒന്നാമതായിരുന്നു. ഒറ്റമത്സരത്തില്‍ മാത്രമാണ് ഇതുവരെയായി തോറ്റത്. മുഹമ്മദന്‍സിന് പുറമെ കരുത്തരായ ചര്‍ച്ചില്‍ ബ്രദേഴ്‌സ്, നോര്‍ത്ത്ഈസ്റ്റ് ക്ലബ് നെറോക്ക എഫ്.സി ഉള്‍പ്പെടെയുള്ള ക്ലബുകളെ എതിരിട്ടാണ് ഗോകുലത്തിന്റെ ഈമുന്നേറ്റം. ഇറ്റാലിയന്‍ പരിശീലകന്‍ വിന്‍സെന്‍സോ അനീസെയുടെ പിഴയ്ക്കാത്ത ചുവടുകളും ടീം മുന്നേറ്റത്തില്‍ നിര്‍ണായകമായി. മധ്യനിരയും മുന്നേറ്റവും തമ്മിലുള്ള കൃത്യമായ ഏകോപനവും ടീം ഒത്തൊരുമയും മലയാളി ക്ലബിന്റെ വിജയമന്ത്രമാണ്.
കോവിഡ്കാരണം സ്വന്തംമൈതാനമായ കോര്‍പറേഷന്‍സ്‌റ്റേഡിയത്തില്‍ മത്സരമില്ലാതിരുന്നിട്ടും വംഗനാട്ടില്‍ ടീംപുലര്‍ത്തുന്ന പോരാട്ടവീര്യം ആരാധകൂട്ടത്തേയും ആവേശത്തിലാക്കിയിട്ടുണ്ട്. 2017ല്‍ ആരംഭിച്ച ടീം മലബാറിയന്‍സ് അഞ്ച് വര്‍ഷത്തിനിടെ രണ്ട് ഐലീഗ് കിരീടം, ഡ്യൂറന്റ് കപ്പ്, രണ്ട് കേരള പ്രീമിയര്‍ലീഗ്, ഇന്ത്യന്‍ വനിതാലീഗ് കിരീടം, കേരള വനിതാലീഗ് എന്നി നേട്ടങ്ങളുമായി ഏവരേയും അത്ഭുതപ്പെടുത്തുന്നു. മലളായി താരങ്ങളായ താഹിര്‍സമാന്‍, എമില്‍ബെന്നി, അബ്ദുല്‍ ഹക്കു, വി.എസ് ശ്രീകുട്ടന്‍, മുഹമ്മദ് ജാസിം, സ്ലൊവാക്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക്ക മജ്‌സണ്‍, ജമൈക്കന്‍ താരം ജോര്‍ഡിയന്‍ ഫ്‌ളഡ്ച്ചര്‍ എന്നിവര്‍ ഇത്തവണ മുന്നേറ്റനിരയിലെ ശക്തമായ സാന്നിധ്യമാണ്. അവസാന കളിയില്‍ ഇറങ്ങിയില്ലെങ്കിലും അഫ്ഗാന്‍ താരം ക്യാപ്റ്റന്‍ ഷരീഫ് മുഹമ്മദിന്റെ പ്രകടനവും ടീം കിരീടനേട്ടത്തില്‍ നിര്‍ണായകമാണ്.
india
ഇന്‍ഡിഗോ വിമാന സര്‍വീസ് റദ്ദാക്കിയതില്‍ നഷ്ടപരിഹാരം; 5,000 മുതല്‍ 10,000 വരെ, കൂടാതെ ട്രാവല്‍ വൗച്ചറും
പുറപ്പെടാനിരിക്കെ 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയ സര്‍വീസുകളാണ് നഷ്ടപരിഹാര പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
വിമാന സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് വലഞ്ഞ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഇന്‍ഡിഗോ പ്രഖ്യാപിച്ചു. പുറപ്പെടാനിരിക്കെ 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയ സര്‍വീസുകളാണ് നഷ്ടപരിഹാര പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് 5,000 മുതല്‍ 10,000 വരെ തുക നല്‍കും. പ്രതിസന്ധി ഏറ്റവുമധികം ബാധിച്ച യാത്രക്കാര്‍ക്ക് 10,000 വിലവരുന്ന ട്രാവല്‍ വൗച്ചറുകളും ഇന്‍ഡിഗോ നല്‍കും.
ഈ വൗച്ചറുകള്‍ അടുത്ത 12 മാസം കാലയളവില്‍ ഇന്‍ഡിഗോയുടെ ഏത് യാത്രക്കും ഉപയോഗിക്കാവുന്നതാണ്. ഡിസംബര്‍ 3, 4, 5 തീയതികളില്‍ നിരവധി യാത്രക്കാര്‍ മണിക്കൂറുകളോളം വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോയ സംഭവത്തെത്തുടര്‍ന്ന്, കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് ഡിജിസിഎ ആസ്ഥാനത്തെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഡിജിസിഎ ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എട്ടംഗ മേല്‍നോട്ട സമിതിയെ നിയമിച്ചത്.
പ്രതിസന്ധി പരിഹരിക്കുംവരെ, ഈ സംഘത്തില്‍ നിന്നുള്ള രണ്ട് പേര്‍ ദിവസവും ഇന്‍ഡിഗോയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ സാന്നിദ്ധ്യം ഉറപ്പാക്കും. യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയും ഇന്‍ഡിഗോയെ നിര്‍ദേശിച്ചിട്ടുണ്ട്. 10% സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ പ്രതിദിനം ഏകദേശം 400 സര്‍വീസുകള്‍ കുറയുന്ന സാഹചര്യമാണിപ്പോള്‍ ഉണ്ടാകുന്നത്.
india
അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 22 മരണം
അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന അതിര്‍ക്ക് സമീപം അഞ്ചാവ് മേഖലയില്‍ വെച്ച് നിയന്ത്രണം വിട്ട് ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം.
അപകടത്തില്‍ ട്രക്കിലുണ്ടായിരുന്ന ഒരാള്‍ മാത്രമേ അതിജീവിച്ചിട്ടുള്ളൂവെന്നാണ് പ്രാഥമിക നിഗമനം. മലയോരമേഖല ആയതിനാല്‍ തന്നെ അപകടം നടന്ന വിവരം ആളുകളില്‍ ആദ്യഘട്ടത്തില്‍ അറിഞ്ഞിരുന്നില്ല. അപകടത്തില്‍ രക്ഷപ്പെട്ടയാള്‍ മലകയറി തിരികെയെത്തിയതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്.
13 മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അപകടത്തില്‍ പരിക്കേറ്റവരെ പുറത്തെടുക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ മുന്‍ഗണന കല്‍പിക്കുന്നതെന്നും തുടര്‍നടപടികളും പരിശോധനകളും പിന്നാലെയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
international
ഒമാനില്‍ ശനിയാഴ്ച രാത്രിയില്‍ ജെമിനിഡ് ഉല്‍ക്കാവര്‍ഷം; ചന്ദ്രോദയത്തിന് മുന്‍പ് കാണാന്‍ മികച്ച അവസരം
കിഴക്കന്‍ ആകാശത്തേക്ക് നോക്കി പ്രകാശ മലിനീകരണമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് വീക്ഷിക്കുന്നവര്‍ക്ക് മണിക്കൂറില്‍ പരമാവധി 120 ഉല്‍ക്കകള്‍വരെ കാണാന്‍ സാധിക്കും
മസ്‌കത്ത്: ആകാശപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജെമിനിഡ് ഉല്‍ക്കാവര്‍ഷം ഒമാനില്‍ ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ ദര്‍ശിക്കാനാവും. ചന്ദ്രോദയത്തിന് മുന്‍പുള്ള സമയം ഏറ്റവും അനുകൂലമാണെന്ന് ഒമാന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ അസ്ട്രോണമി & അസ്ട്രോഫോട്ടോഗ്രഫി കമ്മിറ്റി ചെയര്‍മാന്‍ ഖാസിം ഹമദ് അല്‍ ബൂസൈദി അറിയിച്ചു.
രാത്രി 12.50ന് ചന്ദ്രോദയം ഉണ്ടാകുന്നതിനാല്‍ അതിന് മുമ്പ് ദര്‍ശനം ആരംഭിക്കാനാണ് വിദഗ്ധരുടെ നിര്‍ദേശം. ചന്ദ്രന്റെ പ്രകാശം ശക്തമായാല്‍ ഉല്‍ക്കകളുടെ ദൃശ്യമാനം കുറയുന്നതിനാലാണ് ഇത്. കിഴക്കന്‍ ആകാശത്തേക്ക് നോക്കി പ്രകാശ മലിനീകരണമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് വീക്ഷിക്കുന്നവര്‍ക്ക് മണിക്കൂറില്‍ പരമാവധി 120 ഉല്‍ക്കകള്‍വരെ കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഛിന്നഗ്രഹമായ പൈത്തണ്‍ 3200 ലെ അവശിഷ്ടങ്ങള്‍ ഭൂമിയുടെ അന്തരീക്ഷവുമായി ഏറ്റുമുട്ടുന്നതിലാണ് ജെമിനിഡ് ഉല്‍ക്കാവര്‍ഷം രൂപപ്പെടുന്നത്. വര്‍ഷത്തിലെ ഏറ്റവും മനോഹരവും ശ്രദ്ധേയവുമായ ജ്യോതിശാസ്ത്ര സംഭവങ്ങളിലൊന്നായ ജെമിനിഡ് ഷവര്‍ ഈ വാരാന്ത്യത്തില്‍ ദര്‍ശകര്‍ക്ക് അപൂര്‍വ കാഴ്ച ഒരുക്കും.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india1 day agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
