Culture
രാഹുലിനു ചരിത്ര ഭൂരിപക്ഷം നല്‍കാന്‍ മലപ്പുറത്തെ മണ്ഡലങ്ങള്‍
ഇഖ്ബാല്‍ കല്ലുങ്ങല്‍
മലപ്പുറം: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമ്പോള്‍ ആവേശത്തിമര്‍പ്പിലാണ് മലപ്പുറം ജില്ല. ജില്ലയില്‍ നിന്നുള്ള യു.ഡി.എഫ് കോട്ടകളായ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങള്‍ വയനാട് മണ്ഡലത്തിലാണ്. ലോക്‌സഭാ മണ്ഡലത്തിന്റെ പേര് വയനാട് ആണെങ്കിലും മൂന്നു ജില്ലകളില്‍ (വയനാട്,കോഴിക്കോട്, മലപ്പുറം) നീണ്ടു കിടക്കുന്ന മണ്ഡലത്തിന്റെ ഒരറ്റം മലപ്പുറത്തിന്റെ പൂര്‍ണ മലയോരമേഖലയാണ്. നേരത്തെ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മണ്ഡലങ്ങളായിരുന്നു ഇത്. 2009ല്‍ മണ്ഡലം പുനക്രീമികരിച്ചതോടെയാണ് ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങള്‍ വയനാട് മണ്ഡലത്തിന്റെ ഭാഗമായി മാറിയത്. യു.ഡി.എഫിന്റെ സുരക്ഷിത സീറ്റായ വയനാടിന് വിജയത്തിളക്കം പകരുന്ന മണഡലങ്ങളാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ളവ. 2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലും 2009ലും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയ മണ്ഡലങ്ങളും മലപ്പുറം ജില്ലയില്‍ നിന്നാണ്. രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ആവേശകൊടുമുടിയിലാണ് ജില്ലയൊട്ടുക്കും. മലപ്പുറം, പൊന്നാനി ലോക് സഭാ മണ്ഡലങ്ങളിലും വോട്ടര്‍മാരില്‍ വര്‍ധിത ആവേശം പ്രകടമാണ്. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയുടെയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെയും ഭൂരിപക്ഷം വര്‍ധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ മൂന്ന് ലോക്‌സഭാമണ്ഡലങ്ങളിലും നക്ഷത്രശോഭയോടെയാകും യു.ഡി.എഫ് വീജയമെന്നുറപ്പ്.
ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കാനുള്ള ത്രില്ലിലാണ് വോട്ടര്‍മാര്‍, ഇതൊരു ഭാഗ്യമായി കരുതുന്നവരാണ് വോട്ടര്‍മാര്‍, ഇന്ത്യന്‍ മതേതരത്വത്തെ തിരിച്ചുകൊണ്ടുവരുന്നതിനു മഹായുദ്ധത്തലേര്‍പ്പെട്ട രാഹുലിനു സര്‍വപിന്തുണയും നല്‍കുന്നതില്‍ ചരിത്രങ്ങളുറങ്ങുന്ന മലപ്പുറത്തിന്റെ പങ്ക് തിളക്കമുള്ളതാകും. യു.ഡി.എഫിന്റെ പ്രത്യേകിച്ച് മുസ്‌ലിംലീഗിന്റെ കരുത്തുറ്റ തട്ടകമാണ് മലപ്പുറം ജില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വയനാടിന്റെ ഭൂരിപക്ഷത്തിന്റെ ചിത്രമെടുത്താല്‍ മലപ്പുറത്തിന്റെ തിളക്കത്തിനു ശോഭയേറെയാണ്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ 20870 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസ് വയനാട് നിന്നും വിജയിച്ചത്. ഇതില്‍ ഏറനാട് മണ്ഡലം 18838 വോട്ടുകളുടെയും വണ്ടൂര്‍ 12267 വോട്ടുകളും നിലമ്പൂര്‍ 3266 വോട്ടുകളും ഭൂരിപക്ഷം നല്‍കി. കല്‍പ്പറ്റയും (1880) തിരുവമ്പാടിയും (2385) യു.ഡി,എഫ് ലീഡ് ചെയ്തു. മാനന്തവാടിയും (8666) സുല്‍ത്താന്‍ ബത്തേരി (8983) മാത്രമാണ് ഇടതു മുന്നണിക്ക് ലീഡ് ചെയ്യാനായാത്. എം.ഐ ഷാനവാസ് 377035 വോട്ടുകള്‍ നേടി. സിപിഐയിലെ സത്യന്‍മൊകേരി 356165 വോട്ടുകള്‍ മാത്രമാണ് നേടിയത്. യുഡി.എഫ് നേടിയ വോട്ടുകളില്‍ 172502 വോട്ടുകളും മലപ്പുറത്തെ മണഡലങ്ങളില്‍ നിന്നായിരുന്നു. ഏറനാട് (56566) വണ്ടൂര്‍ (60249) നിലമ്പൂര്‍(55403) തപാല്‍വോട്ട് (284)എന്നീക്രമത്തില്‍ യു.ഡി,ഫിനു വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിനു ആകെ 137847 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2009ലെ തെരഞ്ഞെടുപ്പില്‍ 153439 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം,ഐ ഷാനവാസ് വിജയിച്ചത്. മലപ്പുറത്തെ മണ്ഡലങ്ങള്‍ തിളക്കമാര്‍ന്ന ഭൂരിപക്ഷം സമ്മാനിച്ചു. ഇക്കുറിയും ചരിത്ര ഭൂരിപക്ഷത്തില്‍ ചരിത്രം രചിക്കുന്നതും മലപ്പുറത്തെ വയനാട് മണഡലങ്ങള്‍ തന്നെയാകുമെന്നാണ് വോട്ടര്‍മാരുടെ വിലയിരുത്തല്‍.
രാഹുലിന്റെ വരവ് എന്തെന്നില്ലാത്ത ആവേശമാണ് ഇവിടെ പ്രകടമാകുന്നത്. വോട്ടര്‍മാരിലും യു.ഡി,എഫ് പ്രവര്‍ത്തകരിലും ആവേശത്തിരയിളക്കം രാഹുലിനു വോട്ടായിമാറുമെന്നുറപ്പ്. രാഹുലിന്റെ ഭൂരിപക്ഷം ലക്ഷങ്ങള്‍ കടക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ഇടതുപക്ഷത്തിനു തീരെ പ്രതീക്ഷയില്ലാത്ത വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമ്പോള്‍ ഇടതിന്റെ സ്ഥിതി അതിദയനീയമാകുകയും ചെയ്യും. ഇക്കുറി ആകെയുള്ള 1325788 വോട്ടര്‍മാരില്‍ 579083 വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളില്‍ നിന്നുള്ളതാണ്. ഏറനാട് 166320, വണ്ടൂര്‍ 210051, നിലമ്പൂര്‍ 202712 വോട്ടര്‍മാരുണ്ട്. രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ആവേശകരമായ തുടക്കമായിട്ടുണ്ട്. ഏറനാട്,വണ്ടൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ കഴിഞ്ഞു. ഇരു കണ്‍വന്‍ഷനുകളും ജനസമുദ്രമായിരുന്നു. പഞ്ചായത്ത് ,ബൂത്ത് കണ്‍വന്‍ഷനുകള്‍ ഉടന്‍ നടക്കും. നേതാക്കളുടെ പര്യടനങ്ങളുടെ ഷെഡ്യൂര്‍ തയ്യാറാകുന്നു. ദേശീയ ശ്രദ്ധയിലേക്ക് ജില്ലയിലെ മണ്ഡലങ്ങളും മാറുകയാണ്. ഭാവിപ്രധാനമന്ത്രിയെ ലഭിക്കുന്നതിലെ ആഹ്ലാദം അലയടിക്കുകയാണ് എങ്ങും. ചുമരുകളില്ലാം രാഹുലിനു സ്വാഗതമോതി എഴുത്തുകളുയര്‍ന്നു. തങ്ങളുടെ ബൂത്തില്‍ നിന്നാകണം ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം എന്ന അതീവ താല്‍പ്പര്യം പ്രവര്‍ത്തകരില്‍ പ്രകടമാണ്.
ഏറനാട് മണ്ഡലത്തിലെ ചാലിയാര്‍, അരീക്കോട്, എടവണ്ണ, കാവനൂര്‍,കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി. കുഴിമണ്ണ, നിലമ്പൂര്‍ മണ്ഡലത്തിലെ അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി. മൂത്തേടം,നിലമ്പൂര്‍, പോത്തുകല്‍, വഴിക്കടവ്. വണ്ടൂര്‍ (എസ്.സി സംവരണം) മണ്ഡലത്തിലെ ചോക്കോട്, കാളികാവ്. കരുവാരകുണ്ട്, മമ്പാട്, പോരൂര്‍, തിരുവാലി. തുവ്വൂര്‍, വണ്ടൂര്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ജില്ലയിലെ വയനാട് മണ്ഡലം. പി,കെ ബഷീര്‍ (ഏറനാട്) എ,പി അനില്‍കുമാര്‍ (വണ്ടൂര്‍) എന്നിവരാണ് ജില്ലയിലെ മണ്ഡലത്തിലെ യു.ഡി.എഫ് സിറ്റിംങ് എം.എല്‍.എമാര്‍. നിലമ്പൂരില്‍ ഇടതു സ്വതന്ത്രനാണ് എം.എല്‍.എ.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala13 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala12 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala16 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala9 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി

