മലപ്പുറം: തിയ്യറ്ററിനകത്ത് 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയ്യറ്റര്‍ ഉടമ അറസ്റ്റില്‍. നേരത്തെ തീയ്യറ്റര്‍ ഉടമ ഗിരീഷില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. പീഡനവിവരം പൊലീസില്‍ അറിയിച്ചില്ലെന്ന കുറ്റമാണ് സതീഷിനെതിരെ ചുമത്തിയിട്ടുള്ളത്. സതീഷാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും പൊലീസ് അറിയിച്ചു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീന്‍ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് ശേഷം വിവാദമായതോടെയാണ് സംഭവത്തില്‍ അറസ്റ്റുണ്ടായത്.