Connect with us

More

‘ജീവിതം വാട്‌സ് ആപ്പിലല്ല. യഥാര്‍ത്ഥ രോഗിയോടൊപ്പമാണ്. പക്ഷേ മരണഭയം, അത് എല്ലാവര്‍ക്കും ഒരേ പോലെ ആയിരിക്കണം’; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ കുറിപ്പ് വൈറല്‍

Published

on

നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഡോക്ടറുടെ കുറിപ്പ് വൈറല്‍. മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ വി.കെ ഷെമീറാണ് വാട്‌സ്അപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നിപയെക്കുറിച്ചും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയെക്കുറിച്ചും തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ കുറിപ്പുമായി പ്രത്യക്ഷപ്പെട്ടത്. പരിമിതികള്‍ക്കിടയിലും നിപ്പ ബാധിതരെ പരിചരിക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരുടെ ത്യാഗത്തെ കുറിച്ചാണ് ഡോക്ടര്‍ തുറന്നു പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കെവിന്റെ കാര്യം കഷ്ടമായി പോയി എന്ന് കേട്ടപ്പോള്‍ കെവിന്‍ ജഇഞ പോസിറ്റീവ് ആയിരുന്നോ എന്നായിരുന്നു ആദ്യ ചോദ്യം. ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് നടന്നത് അറിഞ്ഞില്ല. ഇന്നലെ ഷാഫി റിസല്‍ട്ട് പറയുമ്പോള്‍ ഓ ഇലക്ഷന്‍ കഴിഞ്ഞോ എന്നായിരുന്നു പ്രതികരണം. ഇന്ന് മൊത്തം സിസ്റ്റത്തില്‍ വൈറസ് മാത്രമാണ്. ഷിജി മാഡം പറഞ്ഞ പോലെ കണ്ണടച്ചാലും കണ്ണുതുറന്നാലും. മക്കളെ വീട്ടില്‍ നിന്ന് മാറ്റിയിട്ട് ഒരാഴ്ച കഴിഞ്ഞു. അവര്‍ അച്ഛനമ്മമാരെ പിരിഞ്ഞിരിക്കുന്നത് ജീവിതത്തില്‍ ആദ്യമാണ്, വിളിച്ചു പോലും നോക്കിയിട്ടില്ല. ചുരുങ്ങിയത് 89 മണിക്കൂറെങ്കിലും ആശുപത്രിയിലാണ്, ബാക്കി സമയം ഫോണിലും. വാട്ട്‌സ് ആപ്പിലും ഫേസ് ബുക്കിലും ആസ്വദിക്കുകയല്ല, മരിച്ചവരുടെ സോഴ്‌സ്, കോണ്ടാക്ട് തിരച്ചിലാണ്, പുതിയ മരുന്നുകളുടെ ലിറ്ററേച്ചര്‍ പഠിക്കുകയാണ്, ലോകത്തുള്ള സകല മൈക്രോബയോളജിസ്റ്റുകളോടും സംശയം ചോദിക്കുകയാണ്. ഇന്ന് ഉറങ്ങുമ്പോഴെങ്കിലും ഫോണ്‍ സൈലന്റ് ആക്കി വെച്ചൂടെ എന്ന് ഭാര്യ ചോദിക്കുമ്പോള്‍ ഐസൊലേഷനില്‍ എന്തെങ്കിലും കണ്‍ഫ്യൂഷന്‍ വന്നാല്‍ വിളി വരുമെന്ന് മറുപടി, പറഞ്ഞു തീരും മുമ്പ് ലേബര്‍ റൂമില്‍ പനിയുള്ള ആളെ പരിശോധിച്ച് ആസിഫിന്റെ വിളിയും.
ഇത് മെഡിക്കല്‍ കോളേജിലെ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ കഥയല്ല. ഒരുപാടു പേരുടെ ഇപ്പോഴത്തെ ജീവിതചര്യയാണ്.

ഇതൊക്കെ എഴുതി അറിയിക്കുന്നത് ചീപ്പാണ്. അത് ഞങ്ങളുടെ ജോലി നിര്‍വഹിക്കല്‍ മാത്രമാണ്. എന്നാലും മെഡിക്കല്‍ കോളേജിനെ കുറിച്ച് ഒരു കുറ്റം കേട്ടാല്‍ അതില്‍ പിന്നെ മറ്റൊന്നാലോചിക്കാതെ ഫോര്‍വേഡ് ചെയ്യുന്നവരേയും നാട്ടുകാരെ മുഴുവന്‍ ഉത്ഭോതിപ്പിക്കാന്‍ ശ്രമിക്കുന്ന മാതൃഭൂമിയേയും കണ്ടപ്പോള്‍ അറിയാതെ എഴുതി പോകുന്നതാണ്, ക്ഷമിക്കുക.

നിപ്പ വന്ന ശേഷം തുളസീധരന്‍ സര്‍ എപ്പൊഴെങ്കിലും വിശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. രാവിലെ മുതല്‍ ഓടുകയാണ്. സ്ഥലം കണ്ടെത്താന്‍, സാധനങ്ങള്‍ കിട്ടാന്‍, പ്രോട്ടോകോള്‍ ഉണ്ടാക്കാന്‍, അങ്ങനെ അങ്ങനെ… മിക്കവാറും എല്ലാ ദിവസവും രോഗികള്‍ കിടക്കുന്ന ഏതെങ്കിലും ഒരു ഭാഗത്തെങ്കിലും പോകുന്നുണ്ട്. ശരിയായ രീതിയില്‍ സംരക്ഷണ വസ്ത്രങ്ങള്‍ ധരിക്കാതെ ഐസൊലേഷന്‍ വാര്‍ഡില്‍ കയറിയതിന് ണഒഛ അംഗങ്ങളില്‍ നിന്ന് നേരിട്ട് വഴക്കും വാങ്ങിക്കേണ്ടി വന്നു ഒഛഉക്ക്!
ഐസൊലേറ്റ് ചെയ്യാനും കോണ്ടാക്ട് ഒഴിവാക്കാനും ഉപദേശിക്കാന്‍ എളുപ്പമാണ്. അതിന് വേണ്ടി തിരഞ്ഞെടുത്ത ആശുപത്രിയാണ് കോമഡി! മറ്റൊരാളുടെ മേല്‍ ഉരയാതെ നടക്കാന്‍ പോലും സാധിക്കാത്ത സ്ഥലസൗകര്യമുള്ള സംവിധാനം. അവിടെ രണ്ടു ദിവസം കൊണ്ട് ഐസൊലേഷന്‍ കൊണ്ടുവരണമെന്നതാണ് ആവശ്യം. പേ വാര്‍ഡിനെ ഇതിനായി ഉപയോഗിക്കാന്‍ തത്വത്തില്‍ അംഗീകരിച്ചപ്പോള്‍ പനിയെ പേടിച്ച് ഒരു ജോലിക്കാരന്‍ പോലുമില്ലാത്ത സ്ഥിതി. സ്വന്തം സൗഹൃദങ്ങള്‍ ഉപയോഗിച്ച് ജോലിക്ക് ആളെ കൊണ്ടുവന്ന് രാവും പകലും നിന്ന നില്‍പില്‍ ജോലി ചെയ്യിച്ച് ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റിയത് ജയേഷ് സര്‍. കയ്യും മെയ്യും മറന്ന് കൂടെ നിന്നത് കുര്യാകോസ് സര്‍.
രണ്ടാഴ്ചയായി കാലില്‍ മുള്ളു കൊണ്ട പോലെ ഓടുന്ന നോഡല്‍ ഓഫീസര്‍ ചാന്ദ്‌നി മാഡം, സൂപ്രണ്ട് സജിത് സര്‍, ഞങഛ ശ്രീജിത് സര്‍, പ്രിന്‍സിപ്പല്‍ രാജേന്ദ്രന്‍ സര്‍… രോഗീ ചികില്‍സക്ക് വേണ്ട അടിയന്തിര സാധനങ്ങള്‍, സ്ഥലം, സ്റ്റാഫ്, ചികിത്സാ പ്ലാന്‍, ബോഡി കൈകാര്യം ചെയ്യല്‍, ഉന്നതതല മീറ്റിംഗുകള്‍….. ഇതൊക്കെ യുദ്ധകാലാടിസ്ഥാനത്തില്‍ ശൂന്യതയില്‍ നിന്ന് കെട്ടിപ്പൊക്കുന്നതാണെന്ന് ആലോചിക്കണം. ഇതിന് വേണ്ടി മാറ്റി വെച്ചതായ ഒരു കട്ടിലോ ഒരു ഓക്‌സിജന്‍ സിലിണ്ടറോ ഇവിടെ ഉണ്ടായിരുന്നില്ലെന്നോര്‍ക്കണം.
ആദ്യത്തെ രണ്ടാഴ്ച പല പല വാര്‍ഡുകളിലായി ചിതറി തെറിച്ച് കിടന്ന രോഗികളെ കണ്ട് ചികിത്സ എകോപിപ്പിക്കാന്‍ വിശ്രമമില്ലാതെ ജോലി ചെയ്ത ജുനൈസ്, ഷീലാ മാഡം.
ജോലികള്‍ സ്വമേധയാ ഏറ്റെടുത്ത് ഒരു റെസിഡന്റിനേക്കാള്‍ സമയം രോഗികളുടെ ഇടയില്‍ പോയി നിന്ന് സ്വന്തം കുടുംബാംഗങ്ങളെ പോലെ പരിചരിക്കുന്ന അനൂപ്. രോഗികളുടെയും കോണ്ടാക്ട്‌സിന്റെയും മുഴുവന്‍ മാപ്പുണ്ടാക്കി ഈ എപ്പിഡമിക്കിന്റെ കാണാപ്പുറങ്ങള്‍ തിരഞ്ഞിറങ്ങിയ, ദിവസം മണിക്കൂറുകളോളം ഇന്‍ഫക്ഷന്‍ സുരക്ഷാ രീതികളെ കുറിച്ച് സ്റ്റാഫിന് ക്ലാസ് എടുക്കുന്ന ശ്രീജിത്. ഒഛഉ യുടെ വലം കയ്യായി നിന്ന് തന്റെ ഒടുങ്ങാത്ത എനര്‍ജി മുഴുവന്‍ പനി രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കുന്ന ഷാജിത് സര്‍. രോഗീപരിചരണം തങ്ങളുടെ ജീവിതമായി കാണുന്ന ഗീതാ മാഡം, ജയചന്ദ്രന്‍ സര്‍, കമലാസനന്‍ സര്‍. ആത്മാര്‍ഥത മൂന്ന് നേരം ഭക്ഷണമാക്കിയ ഗായത്രി, ഫാവിപിറാവിറിനു വേണ്ടി കച്ചകെട്ടിയിറങ്ങിയ ഷിജി മാഡം. പി ജി കുട്ടികളുടെ സന്തോഷത്തിലും ദുഖത്തിലും അവരോടൊപ്പം നില്‍ക്കുന്ന അവരുടെ അക്വില്‍ക്ക, മെഡിക്കല്‍ കോളേജിന്റെ ദാരിദ്ര്യം മനസ്സിലാക്കി കാല്‍ഫിം ഫണ്ട് കൊണ്ട് മാസ്‌കും സുരക്ഷാ സംവിധാനങ്ങളും വാങ്ങി തന്ന റോജിത്, പിന്നെ ബെന്നി, വിനീത്, ഹിതമാഡം, രാജേഷ് തുടങ്ങി പേരും അവര്‍ ചെയ്യുന്ന സേവനങ്ങളും എടുത്തു പറയാത്ത ഇനിയും നിരവധി പേര്‍….

പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ 24 മണിക്കൂറും രോഗികളുടെ കൂടെ സഹവസിക്കുന്ന ജൂനിയര്‍ റെസിഡന്റുമാര്‍, ഹൗസ് സര്‍ജന്‍മാര്‍…

മരണത്തിന്റെ വക്കില്‍ നിന്നും ഒരു കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന് ചരിത്രമായി മാറിയ ചെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്…

ഒരു കൈത്താങ്ങുമായി ഞങ്ങളോടൊപ്പം കൂടിയ ഋചഠ റെസിഡന്റ്‌സ്…

ഒരു മാലാഖ സ്വര്‍ഗത്തിലേക്ക് തിരിച്ചു പോയതറിഞ്ഞും തളരാതെ ഭൂമിയില്‍ പോരാട്ടം തുടരുന്ന മാലാഖമാര്‍, അവരുടെ അസിസ്റ്റന്റ്മാര്‍.
തങ്ങളെ കൊല്ലാന്‍ ശക്തിയുള്ള സൂക്ഷ്മജീവി ഇതില്‍ ഉണ്ടെന്നറിഞ്ഞിട്ടും രോഗിയുടെ വിസര്‍ജജ്യങ്ങള്‍ തുടച്ചു വൃത്തിയാക്കുന്ന ചേച്ചിമാര്‍, വൈറസ് പെറ്റുപെരുകിയ രക്തം കൈകാര്യം ചെയ്യുന്ന ടെക്‌നീഷ്യന്‍മാര്‍…..
എല്ലാവരും അവരുടെ ജോലി ചെയ്യുന്നു, അത്ര മാത്രം.

ഇവിടെ ദുഷ്ടത മാത്രം കാണുന്ന കണ്ണുകളുണ്ട്. ഇവര്‍ ചെയ്യുന്ന നന്മകള്‍ അവര്‍ കാണില്ല. ഇവരുടെ ജീവിതം വാട്‌സ് ആപ്പിലല്ല. യഥാര്‍ത്ഥ രോഗിയോടൊപ്പമാണ്.

പക്ഷേ മരണഭയം, അത് എല്ലാവര്‍ക്കും ഒരേ പോലെ ആയിരിക്കണം….

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending