കോഴിക്കോട്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതോടെ സിനിമാ മേഖലയില്‍ പ്രതിസന്ധി. നാളത്തെ രണ്ട് റിലീസുകള്‍ മാറ്റി. ചില്ലറക്ഷാമം നേരിടുമ്പോള്‍ ജനങ്ങള്‍ തിയേറ്ററിലെത്തുമോ എന്ന ആശങ്കയെതുടര്‍ന്നാണ് റിലീസുകള്‍ മാറ്റിയതെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജുവര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രമായിക്കിയുള്ള ഒരേ മുഖം എന്നീ ചിത്രങ്ങളുടെ റിലീസാണ് മാറ്റിവെച്ചത്. ചില്ലറ ക്ഷാമം ഇപ്പോള്‍ തന്നെ തിയേറ്ററുകളെ ബാധിക്കുന്നുണ്ട്. പഴയ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ കളക്ഷനെയും ബാധിച്ചതായാണ് വിവരം. ക്ഷാമം തീരുന്ന മുറക്ക് റിലീസ് ചെയ്യാനാണ് തീരുമാനം. പൈസ മാറ്റിക്കിട്ടുന്നതിന് ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ തുടരുകയാണ്. എ.ടി.എമ്മുകളും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നില്ല.