Connect with us

Education

‘ലോകപ്രസിദ്ധ ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ ജീവചരിത്ര കുറിപ്പ് തയാറാക്കൂ’ പരീക്ഷാ ചോദ്യത്തിന്റെ ആവേശത്തിൽ കുട്ടികൾ

Published

on

ലോകപ്രസിദ്ധ ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ ജീവചരിത്ര കുറിപ്പ് തയാറാക്കാൻ ആവശ്യപ്പെട്ടുള്ള ചോദ്യം കണ്ട ആവേശത്തിലായിരുന്നു കുട്ടികൾ. അർജന്റീനിയൻ ഫുട്ബോൾ താരം ലയണല്‍ മെസി കേരളത്തിലെ മലയാളം പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ചോദ്യമായി എത്തിയത്.

ഇന്നലെ നടന്ന നാലാം ക്ലാസ് മലയാളം പരീക്ഷയുടെ ചോദ്യപ്പേപ്പറിലെ നാലാമത്തെ ചോദ്യം ‘ലോകപ്രസിദ്ധ ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ ജീവചരിത്ര കുറിപ്പ് തയാറാക്കൂ’ എന്നതായിരുന്നു. ലോകകപ്പുമായി മടങ്ങിയ താരത്തിന്‍റെ ചിത്രം സഹിതമായിരുന്നു ചോദ്യം. മെസ്സിയുടെ ചിത്രവും, ജനനം, ഫുട്ബാൾ കരിയറിലെ പ്രധാന സംഭവങ്ങൾ, പുരസ്കാരങ്ങൾ തുടങ്ങിയ വിവരങ്ങളും ചോദ്യപ്പേപ്പറിൽ തന്നെ നൽകിയിരുന്നു. ഇത് വികസിപ്പിച്ച് ജീവചരിത്ര കുറിപ്പ് തയാറാക്കാനായിരുന്നു ചോദ്യം.

Education

രാജ്യത്തിന് നാണക്കേടായി മോദിയുടെ സംസ്ഥാനമായ ഗുജറാത്ത്; 63 സ്‌കൂളുകളില്‍ ഒരു കുട്ടി പോലും 10ാം ക്ലാസ് ജയിച്ചില്ല

Published

on

ഗാന്ധിനഗര്‍: പത്താംക്ലാസ് പരീക്ഷ ഫലത്തില്‍ രാജ്യത്തിന് നാണക്കേടായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത്. ഇന്നലെ റിസള്‍ട്ട് പുറത്ത് വന്നപ്പോള്‍ 63 സ്‌കൂളുകളാണ് പരീക്ഷയെഴുതിയ ഒറ്റക്കുട്ടിയെ പോലും വിജയിപ്പിക്കാനാവാതെ സംപൂജ്യരായത്.

പരീക്ഷയെഴുതിയ 8,22,823 വിദ്യാര്‍ഥികളില്‍ 5,51,023 പേര്‍ വിജയിച്ചുവെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എ.ജെ ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 63 സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥി പോലും പരീക്ഷയില്‍ വിജയിച്ചില്ലെന്നും 366 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയെന്നും അദ്ദേഹം അറിയിച്ചു. പെണ്‍കുട്ടികള്‍ 72.64 ശതമാനം പേര്‍ വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 62.83 ശതമാനത്തില്‍ ഒതുങ്ങി.

മുന്‍ വര്‍ഷങ്ങളില്‍ പരാജയപ്പെട്ട്, ഇത്തവണ വീണ്ടും പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 17.23 ശതമാനം പേര്‍ മാത്രമേ വിജയിച്ചുട്ടുള്ളൂ. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം, 88.11.

ഹിന്ദി മീഡിയം വിദ്യാര്‍ഥികളില്‍ 72.66 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചപ്പോള്‍, ഗുജറാത്തി മീഡിയത്തിലാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ വിജയിച്ചത്. സംസ്ഥാനത്തിന്റെ മാതൃഭാഷയി?ല്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ വെറും 64.58 ശതമാനം മാത്രമാണ് വിജയം കൈവരിച്ചത്.

Continue Reading

Education

സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; ഒന്നാമത് ഇഷിത കിഷോറിന്; ആദ്യ നാല് റാങ്കും പെണ്‍കുട്ടികള്‍ക്ക്; മലയാളി ഗഹന നവ്യ ജെയിംസിന്‌ ആറാം റാങ്ക്

Published

on

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യ, ഉമ ഹാരതി, സ്മൃതി മിശ്ര എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനക്കാര്‍. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് സ്വന്തമാക്കി. വി.എം ആര്യ (36ാം റാങ്ക്), അനൂപ് ദാസ് (38ാം റാങ്ക്) ഗൗതം രാജ് (63ാം റാങ്ക്) എന്നിവരാണ് റാങ്ക് പട്ടികയിലെ മറ്റു മലയാളികള്‍.

Continue Reading

Education

സര്‍വകലാശാല കലോത്സവത്തിന്റെ പേരില്‍ എസ്.എഫ്.ഐ വലിയ രീതിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നു- എം.എസ്.എഫ്

Published

on

കാലിക്കറ്റ് സര്‍വകലാശാല കലോത്സവത്തിന്റെ പേരില്‍ എസ്.എഫ്.ഐ വലിയ രീതിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി. സി സോണ്‍ കലോത്സവത്തിന്റെ പേരില്‍ വലിയ തട്ടിപ്പാണ് നടക്കുന്നത്. എസ്.എഫ്.ഐ ജില്ല സമ്മേളനത്തിന് കലോത്സവം ഉപയോഗപ്പെടുത്തി പണപ്പിരിവ് നടത്തുകയാണ്. പ്രവേശന സമയത്ത് വിദ്യാര്‍ഥികളില്‍ നിന്ന് ശേഖരിച്ച 1.18 കോടി രൂപ യൂനിയന്റെ കൈവശമുണ്ട്. ഇതിന് പുറമെയാണ് പിരിവ് നടത്തുന്നത്. മുന്‍കാലങ്ങളിലില്ലാത്ത രീതിയില്‍ രജിസ്‌ട്രേഷന്‍ ഫീസ് എന്ന പേരില്‍ 1000 രൂപ ഓരോ കോളേജില്‍ നിന്ന് പിരിക്കുന്നു.

കലോത്സവത്തിന്റെ എന്‍ട്രികള്‍ അയക്കാനായി നല്‍കിയ മെയില്‍ ഐ.ഡിയോടൊപ്പം ആദ്യം നല്‍കിയ ഫോണ്‍ നമ്പര്‍ എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുടേതാണ്. ഈ നമ്പറില്‍ നിന്ന് ഫോണില്‍ വിളിച്ചാണ് 1000 രൂപ നല്‍കാന്‍ ആവശ്യപ്പെടുന്നത്. എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗമായ പി.വി ഗോപികയുടെ ഗൂഗിള്‍ പേയിലേക്കാണ് പണം അയക്കുന്നത്. എന്നിട്ട് വ്യാജ രശീതാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. സര്‍വകലാശാല പുറത്തിറക്കിയ നോട്ടീസില്‍ പ്രോഗ്രാം കണ്‍വീനര്‍ സജാദാണ്. എന്നാല്‍ പ്രോഗ്രാം കണ്‍വീനര്‍ എന്ന പേരില്‍ രശീതില്‍ ഒപ്പിട്ട് നല്‍കുന്നത് ഗോപികയാണ്. ഇത്തരത്തില്‍ പണം പിരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് സര്‍വകലാശാല ഡീന്‍ പറയുന്നത്. കൂടാതെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഭീമമായ തുക കലോത്സവ നടത്തിപ്പ് എന്ന പേരില്‍ എസ്.എഫ്.ഐ ആവശ്യപ്പെടുന്നുണ്ട്. ഈ പണം അവരുടെ ജില്ല സമ്മേളനത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും എം.എസ്.എഫ് ആരോപിച്ചു. തട്ടിപ്പിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു.

Continue Reading

Trending