യാംബു: 14 വര്‍ഷമായി നാട്ടില്‍ പോകാതിരുന്ന മലയാളി സഊദി അറേബ്യയില്‍ മരിച്ചു. ആലപ്പുഴ കായംകുളം കറ്റാനം ഇലിപ്പക്കുളം സ്വദേശി വെട്ടത്തേത്ത് വീട്ടില്‍ അബ്ദുല്‍ വാഹിദ് (43) ആണ് പടിഞ്ഞാറന്‍ സൗദിയിലെ യാംബുവില്‍ മരിച്ചത്.

മദീനയിലെ ഒരു ബില്‍ഡിംങ് നിര്‍മാണ കമ്പനിയില്‍ രണ്ട് പതിറ്റാണ്ടായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. പിതാവ്: വെട്ടത്തേത്ത് വീട്ടില്‍ ഖാലിദ്, മാതാവ്: നഫീസ, സഹോദരി: ജുമൈലത്ത്.