ഹാത്രസ്: ഹാത്രസിലേക്ക് പുറപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുത്ത് യുപി പൊലീസ്. അഴിമുഖത്തിന്റെ ലേഖകന്‍ സിദ്ദിഖ് കാപ്പനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മഥുര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. സിദ്ദിഖ്, കെയുഡബ്ല്യൂജെ ഡല്‍ഹി ഘടകം സെക്രട്ടറിയാണ.്

സിദ്ദിഖും മറ്റു മൂന്നു പേരും ഹാത്രസിലേക്ക് പോവുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു നാലുപേരെയും കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് ചില ലേഖനങ്ങള്‍ കണ്ടെടുത്തെന്നും യുപി പൊലീസ് പറയുന്നു.

എന്നാല്‍ റിപ്പോര്‍ട്ടിങ്ങിനായാണ് സിദ്ദിഖ് പോയതെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.