മലേഷ്യയിലെ ഉത്തര കൊറിയന്‍ അംബാസ്സാഡര്‍ കാങ് കോളിനോട് നാല്‍പ്പത്തിയെട്ടു മണിക്കൂറിനകം രാജ്യം വിടാന്‍ ഉത്തരവിട്ടു. ഉത്തര കൊറിയന്‍ ഏകാധിപതി കിംങ് ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിങ് ജോങ് നാം കൊല്ലപ്പെട്ട പാശ്ചാത്തലത്തിലാണ് ഉത്തരവ്.

മക്കാവോയിലേക്കുള്ള യാത്രക്കിടെയാണ് കിങ് ജോങ് നെ വിഷവാതകങ്ങളുപയോഗിച്ച് രണ്ടു സ്ത്രീകള്‍ ക്വാലാംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് ആക്രമിക്കുന്നത്.

കിങ് ജോങ കൊല്ലപ്പെട്ടിട്ട് ആഴ്ചകളായി. ഇതേ കുറിച്ച് വിശദീകരണം തേടി കൊറിയന്‍ അംബാസ്സഡര്‍ കാങ് കോളിനോട് മലേഷ്യന്‍ വിദേശ മന്ത്രാലയത്തിനു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച ആറുമണി വരെ സമയം അനുവദിച്ചിട്ടും ഹാജരാകാത്ത പാശ്ചാത്തലത്തിലാണ് പുറത്താക്കലെന്ന് മലേഷ്യ വിശദീകരിച്ചു.

അതേസമയം ഉ.കൊറിയക്ക് മേല്‍ കരിനിഴല്‍ വീഴ്ത്താനുള്ള മലേഷ്യയുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കമെന്ന് കേസിലെ പ്രതി ചേര്‍ക്കപ്പെട്ട റി ജോങ് കോള്‍ ബെയ്ജിങ്ങില്‍ ആരോപിച്ചു. തന്നെയും ഈ ഗൂഢാലോചനയുടെ ഇരയാക്കിയെന്നും റി ജേങ് പറയുന്നു.