ഒരു ഇടവേളക്കുശേഷം മമ്മുട്ടി-മോഹന്‍ലാല്‍ ചിത്രങ്ങളായ തോപ്പില്‍ ജോപ്പനും-പുലിമുരുകനും ഒരുമിച്ച് തിയ്യേറ്ററില്‍ എത്തുന്നു. വൈശാഖാണ് പുലിമുരുകന്‍ സംവിധാനം ചെയ്യുന്നത്. ഏറെ കാലമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണ് പുലിമുരുകന്‍. ആരാധകരെ കയ്യിലെടുക്കാന്‍ അച്ചായന്‍ വേഷത്തിലെത്തുന്ന ജോണി ആന്റണിയുടെ ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ഏറെ വിവാദങ്ങളില്‍ പെട്ടതോടെ റിലീംസ് വൈകിയ ചിത്രം പുലിമുരുകനൊപ്പം തന്നെയാണ് തിയ്യേറ്ററിലെത്തുന്നത്. ഇതിനുമുമ്പും മമ്മുട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരുമിച്ച് തിയ്യേറ്ററിലെത്തിയിട്ടുണ്ട്. എന്തായാലും ആരാധകര്‍ എന്നും മമ്മുട്ടിയുടേയും മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ കാണാന്‍തന്നെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ രണ്ടും ഒരുമിച്ചെത്തുമ്പോള്‍ ചിത്രങ്ങള്‍ എങ്ങനെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുകയെന്നത് കാത്തിരുന്ന് കാണേണ്ടി വരും.