മുംബൈ: നാലു പേരുടെ ജീവന്‍ അപഹരിച്ചതിന് മഹാരാഷ്ട്ര കോടതി കൊല്ലാന്‍ ഉത്തരവിട്ട പുലി ഷോക്കേറ്റ് ചത്തു. വന്യജീവികളെ തുരത്തുന്നതിന് കര്‍ഷകര്‍ സ്ഥാപിച്ച വൈദ്യുതി ലൈനില്‍ തട്ടിയാണ് നാടിനെ ഭീതിയിലാഴ്ത്തിയ പുലി ചത്തത്. മഹാരാഷ്ട്രയിലെ ബ്രഹ്മപുരിയിലാണ് സംഭവം. കാട്ടില്‍ നിന്ന് ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയ പുലി രണ്ടു പേരെ കടിച്ചു കൊല്ലുകയും നാലു പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജൂണ്‍ 23ന് വനംവകുപ്പ് പുലിയെ കൊല്ലാന്‍ ഉത്തരവിട്ടു. എന്നാല്‍ വന്യജീവി സംരക്ഷണ പ്രവര്‍ത്തകര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചു. തുടര്‍ന്ന് ബോര്‍ കടുവ സങ്കേതത്തില്‍ പുലിയെ എത്തിച്ചെങ്കിലും രണ്ടു പേരെ കൂടി കടിച്ചു കൊന്നതോടെ കഴിഞ്ഞ വ്യാഴാഴ്ച പുലിയെ കൊല്ലാന്‍ കോടതി ഉത്തരവിട്ടിരുന്നു.