ന്യൂഡല്‍ഹി: മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് തരാത്തതിന് അമ്മയെ മകന്‍ കുത്തിക്കൊന്നു. ദീപക് ആണ് സ്വന്തം അമ്മ ആശാദേവിയെ കുത്തിക്കൊന്നത്. ശനിയാഴ്ച രാത്രി ഡല്‍ഹിയിലാണ് സംഭവം.

കള്ളു കുടിക്കാന്‍ പണമില്ലാതിരുന്ന മകന്‍ അമ്മയോട് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വീട്ടു ജോലി ചെയ്യുകയായിരുന്ന അമ്മ പണം നല്‍കില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് കലി പൂണ്ട മകന്‍ അമ്മയെ കുത്തിക്കൊല്ലുകയായിരുന്നു. ശേഷം സമീപത്തെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.