ലണ്ടന്‍: ഇഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തുടര്‍ച്ചയായ മൂന്നാം ജയം. യുണൈറ്റഡ് 4-1ന് എ.എഫ്.സി ബേണ്‍മത്തിനെ കീഴടക്കി. പോഗ്ബയുടെ ഇരട്ടഗോള്‍ ബലത്തിലാണ് യുണൈറ്റഡിന്റെ ജയം.

5, 33 മിനിറ്റുകളിലാണ് പോഗ്ബ ഗോളുകള്‍ നേടിയത്. റാഷ്‌ഫോര്‍ഡ് (45), ലുക്കാക്കു (72) എന്നിവരും യുണൈറ്റഡിനായി ലക്ഷ്യം കണ്ടു. ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമില്‍ അകെ ആണ് ബേണ്‍മത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്. 35 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.