കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം ചെത്തുകടവില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. തമിഴ്‌നാട് സ്വദേശിയാണ് ഇയാളെന്ന് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു.