Connect with us

News

മറഡോണയുടെ വിയോഗം; ഡോക്ടര്‍ അകത്താവും

ഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പഴ്‌സണല്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് മെഡിക്കല്‍ സ്റ്റാഫിനെ നരഹത്യക്ക് വിചാരണ ചെയ്യാന്‍ കോടതി തീരുമാനം.

Published

on

ബ്യുണസ്അയേഴ്‌സ്: ഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പഴ്‌സണല്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് മെഡിക്കല്‍ സ്റ്റാഫിനെ നരഹത്യക്ക് വിചാരണ ചെയ്യാന്‍ കോടതി തീരുമാനം. ഗുരുതരമായ മെഡിക്കല്‍ അനാസ്ഥയിലാണ് സൂപ്പര്‍ താരം മരിച്ചതെന്ന കണ്ടെത്തലില്‍ നിന്നാണ് ഇവരെ വിചാരണ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

25 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് മറഡോണയെ ചികില്‍സിച്ചവരും പരിചരിച്ചവരും ചെയ്തതെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. പ്രതിക്കൂട്ടില്‍ വരാന്‍ പോവുന്നത് മറഡോണയുടെ പഴ്‌സണല്‍ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്ക, താരത്തെ ചികില്‍സിച്ച സൈക്കാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, രണ്ട് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍, ഇവരുടെ മേധാവികള്‍ എന്നിവര്‍ ഉള്‍പ്പെടും. 2020 നവംബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മറഡോണ മരിച്ചത്. മസ്തിഷ്‌കത്തില്‍ നടത്തിയ സര്‍ജറിക്ക് ശേഷം അദ്ദേഹം വീട്ടില്‍ വിശ്രമത്തിലായിരുന്നു. എന്നാല്‍ വീട്ടില്‍ അദ്ദേഹത്തിന് ചികില്‍സക്ക് നിയോഗിച്ചവരില്‍ നിന്നും കൃത്യമായ പരിചരണം ലഭിച്ചില്ല.

വിശദമായ പരിചരണം ലഭിച്ചിരുന്നെങ്കില്‍ മറഡോണക്ക് കൂടുതല്‍ കാലം ആരോഗ്യവാനായി ജിവിക്കാനാവുമായിരുന്നെന്നും മെഡിക്കല്‍ സംഘം ചെയ്ത കുറ്റകരമായ അനാസ്ഥയാണെന്നും കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ വിചാരണക്ക് വിധേയരാവുന്ന മെഡിക്കല്‍ സംഘത്തിലെ ചിലരെങ്കിലും ശിക്ഷിക്കപ്പെടും.

2020 നവംബര്‍ 25 നായിരുന്നു സംശയകരമായ സാഹചര്യത്തില്‍ ഫുട്‌ബോള്‍ ഇതിഹാസം മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. പക്ഷേ മസ്തിഷ്‌കത്തില്‍ സര്‍ജറിക്ക് വിധേയനായി വിശ്രമിക്കുന്ന താരത്തിന് സമ്പൂര്‍ണ മെഡിക്കല്‍ പരിചരണം നിര്‍ദ്ദേശിച്ചിട്ടും നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹത്തിന് ആരുടെയും സേവനം ലഭിച്ചില്ല എന്നതായരുന്നു കുടുംബം ഉന്നയിച്ച പരാതി. മെഡിക്കല്‍ സംഘത്തിനൊപ്പം വീട്ടില്‍ തനിച്ചായിരുന്നു മറഡോണ. എന്നാല്‍ മരിക്കുന്നതിന് തലേദിവസം അദ്ദേഹത്തിന് കാര്യമായ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. ക്ഷീണിതനായി കാണപ്പെട്ടിട്ടും നഴ്‌സുമാര്‍ സമീപത്തുണ്ടായിരുന്നില്ല. പഴ്‌സണല്‍ ഡോക്ടര്‍ അല്‍പ്പം ജാഗ്രത കാട്ടിയിരുന്നെങ്കില്‍ ഇന്നും മറഡോണ ജീവിച്ചിരിക്കുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകള്‍ തന്നെ പറഞ്ഞിരുന്നു. ബ്യൂണസ് അയേഴ്‌സ് പൊലീസിന് ഇവരെല്ലാം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയല്‍ ചെയ്യപ്പെട്ടത്. വിചാരണ ഉടന്‍ ആരംഭിക്കും. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരുന്നു 1986 ല്‍ അര്‍ജന്റീനക്ക് ലോകകപ്പ് സമ്മാനിച്ച താരത്തിന്റെ അകാല വിയോഗം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

കളത്തിലും ഗൂഗിളിലും ട്രെന്‍ഡ്; ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് വൈഭവിനെ

കൗമാരക്കാരനായ ബാറ്റിംഗ് പ്രതിഭ 2025-ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരയുന്ന വ്യക്തിത്വമായി മാറി.

Published

on

വൈഭവ് സൂര്യവംശി കളത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുക മാത്രമല്ല ചെയ്തത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും (ഐപിഎല്‍), ഇന്ത്യ എയിലും ഏജ്-ഗ്രൂപ്പ് ക്രിക്കറ്റിലും തന്റെ ഇടിവെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ കൗമാരക്കാരനായ ബാറ്റിംഗ് പ്രതിഭ 2025-ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരയുന്ന വ്യക്തിത്വമായി മാറി.

വെറും 14 വയസ്സുള്ളപ്പോള്‍, സൂര്യവംശി ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന യുവ ബാറ്റ്‌സ്മാനായി ഉയര്‍ന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനായി 38 പന്തില്‍ 101 റണ്‍സ് അടിച്ചുകൂട്ടി – ടി20 സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമായി മാറിയപ്പോള്‍ ഇടംകൈയ്യന്‍ ദേശീയ വേദിയിലേക്ക് പൊട്ടിത്തെറിച്ചു. 11 സിക്സറുകളും ഏഴ് ബൗണ്ടറികളും അടങ്ങുന്ന അദ്ദേഹത്തിന്റെ സ്ഫോടനാത്മക ഇന്നിംഗ്സ്, വെറും 35 പന്തില്‍ സെഞ്ച്വറിയിലെത്തി – ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയതും ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയതും.

എന്നാല്‍ 2025 ലെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാത്രം ഒതുങ്ങിയില്ല. റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയെ പ്രതിനിധീകരിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെ 32 പന്തില്‍ സെഞ്ച്വറി നേടിയ അദ്ദേഹം 15 സിക്സറുകളും 11 ബൗണ്ടറികളും സഹിതം ഇന്നിംഗ്സിനെ തകര്‍ത്തു.

ആഭ്യന്തര മേഖലയില്‍ സൂര്യവംശി ബീഹാറിന് വേണ്ടി തിളങ്ങി. 2025-26 രഞ്ജി ട്രോഫിയിലെ ടീമിന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു, മത്സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ക്യാപ്റ്റനായി. മഹാരാഷ്ട്രയ്ക്കെതിരെ ബീഹാറിന് വേണ്ടി 61 പന്തില്‍ പുറത്താകാതെ 108 റണ്‍സ് നേടിയ അദ്ദേഹം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.

Continue Reading

india

‘ഡിസംബര്‍ 10നും 15നുമിടയില്‍ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കും’; ക്ഷമാപണം നടത്തി ഇന്‍ഡിഗോ സി.ഇ.ഒ

യാത്രക്കാര്‍ക്ക് നേരിട്ട ഗുരുതരമായ പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ പ്രഖ്യാപിച്ചു.

Published

on

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി യാത്രാക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രതിസന്ധി ഡിസംബര്‍ 10നും 15നുമിടക്ക് എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് സി.ഇ.ഒ പീറ്റര്‍ എല്‍ബേര്‍സ്. 1000ത്തോളം സര്‍വീസുകള്‍ നാളെയും റദ്ദാക്കപ്പെടാം. എന്നാല്‍ ഡിസംബര്‍ 15ഓടെ പൂര്‍ണമായും പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടായ വിഷമത്തില്‍ രാജ്യത്തോട് അദ്ദേഹം പൊതുമാപ്പ് അഭ്യര്‍ഥിച്ചു.

അതിനിടെ യാത്രക്കാര്‍ക്ക് നേരിട്ട ഗുരുതരമായ പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ പ്രഖ്യാപിച്ചു.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആറ് പ്രധാന മെട്രോ വിമാനത്താവളങ്ങളിലെ ഇന്‍ഡിഗോയുടെ കൃത്യസമയത്തെ പ്രകടനം വ്യാഴാഴ്ച 8.5 ശതമാനമായി കുറഞ്ഞു. അതേസമയം, ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എല്ലാ ആഭ്യന്തര വിമാനങ്ങളും അര്‍ദ്ധരാത്രി വരെ റദ്ദാക്കിയതായി എയര്‍ലൈന്‍ അറിയിച്ചു. 400 ലധികം വിമാനങ്ങള്‍ റദ്ദാക്കി, വിവിധ വിമാനത്താവളങ്ങളില്‍ ധാരാളം വിമാനങ്ങള്‍ വൈകി.

കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ ശൃംഖല കാര്യമായി തകരാറിലായെന്നും ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 8 മുതല്‍ ഫ്ളൈറ്റുകള്‍ വെട്ടിക്കുറയ്ക്കുമെന്നും 2026 ഫെബ്രുവരി 10-നകം സ്ഥിരതയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കുമെന്നും എയര്‍ലൈന്‍ ഡിജിസിഎയെ അറിയിച്ചു. എഫ്ഡിടിഎല്‍ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിലെ തെറ്റായ വിലയിരുത്തലും ആസൂത്രണത്തിലെ പാളിച്ചകളും വ്യാപകമായ തടസ്സങ്ങള്‍ക്ക് കാരണമായെന്ന് എയര്‍ലൈന്‍ സമ്മതിച്ചു.

സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാംമോഹന്‍ നായിഡു ഇന്‍ഡിഗോയുടെ മാസ് ഫ്ളൈറ്റ് തടസ്സങ്ങള്‍ അവലോകനം ചെയ്യുകയും വിമാന നിരക്കുകള്‍ നിയന്ത്രണത്തിലാക്കി പ്രവര്‍ത്തനം അടിയന്തരമായി സ്ഥിരപ്പെടുത്താന്‍ എയര്‍ലൈനിനോട് നിര്‍ദേശിക്കുകയും ചെയ്തു. പുതിയ FDTL മാനദണ്ഡങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ എയര്‍ലൈനിന് മതിയായ സമയമുണ്ടെങ്കിലും സുഗമമായ പരിവര്‍ത്തനം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങും അധിക സുരക്ഷയും വേണം: ഹൈക്കോടതി

സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങും അധിക സുരക്ഷയും വേണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

അക്രമസാധ്യതയുണ്ടെന്ന് ഭയം ഉണ്ടെങ്കില്‍ സ്ഥാനാര്‍ഥിക്കും സ്വന്തം നിലയ്ക്ക് വീഡിയോ ചിത്രീകരണം ആവശ്യപ്പെടാമെന്നും ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സ്ഥാനാര്‍ഥിയുടെ ചെലവിലായിരിക്കും ഇതിന് അനുവാദം നല്‍കുക. സ്ഥാനാര്‍ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ ജീവന് ഭീഷണിയുണ്ടെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കണം. ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ പൊലീസ് മേധാവിക്കോ കമ്മീഷണര്‍ക്കോ അപേക്ഷ നല്‍കണം.

Continue Reading

Trending