എറണാകുളം: അങ്കമാലിയില്‍ 100 കിലോയില്‍ അധികം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. ആന്ധ്രപ്രദേശില്‍ നിന്ന് റോഡുമാര്‍ഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

പെരുമ്പാവൂര്‍ സ്വദേശികളായ അനസ്, ഫൈസല്‍ എന്നിവര്‍ക്കുപുറമെ വര്‍ഷ എന്ന സ്ത്രീയുമാണ് പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫ്‌ലയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. രണ്ട്കിലോ വീതമടങ്ങുന്ന പ്രത്യേക ബാഗുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.