തി​രു​വ​ന​ന്ത​പു​രം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസില്‍ വന്‍ അഴിച്ചുപണി. 11 ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തി. താല്‍ക്കാലിക സ്ഥാനക്കയറ്റം ലഭിച്ചവരെയാണ് തരംതാഴ്ത്തിയത്. പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേരെ ഒരുമിച്ച് തരംതാഴ്ത്തുന്നത്. ഇ​തോ​ടൊ​പ്പം 11 എ​.എസ്.പി​മാ​രെ​യും 53 ഡി.വൈ.എസ്.പി ​മാ​രേ​യും സ്ഥ​ലം മാ​റ്റി​യി​ട്ടു​മു​ണ്ട്. പോ​ലീ​സി​നു​മേ​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​വ​രം.

ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം മാ​റ്റ​ണ​മെ​ന്ന് തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ലം മാ​റ്റം.