india

‘മെഡിക്കല്‍ എമര്‍ജന്‍സി’; ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ അടിയന്തര ലാന്‍ഡിങ് നടത്തി

By webdesk11

February 20, 2023

യാത്രക്കാര്‍ക്ക് അടിയന്തരമായി വൈദ്യസഹായം വേണ്ടി വന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള നോണ്‍ സ്റ്റോപ്പ് യാത്രയ്ക്കിടെയാണ് സംഭവം. രാത്രി പതിനൊന്നര മണിയോടെ ന്യൂഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തേണ്ടതായിരുന്നു വിമാനം.

എന്തുതരം വൈദ്യസഹായത്തിന് വേണ്ടിയാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത് എന്നതില്‍ വ്യക്തതയില്ല. 350 യാത്രക്കാരുള്ള വിമാനം ലണ്ടനിലാണ് നിലവില്‍ ഇറക്കിയിരിക്കുന്നത്.