മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച് നടി മീരാവാസുദേവ്. ദുല്‍ഖര്‍ സല്‍മാന്‍ ചെയ്തത് തന്നെയാണ് ചങ്കൂറ്റമെന്ന് താരം പറഞ്ഞു. സൗബിന്‍സാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലെ അഭിയനത്തെ മീര അഭിനന്ദിച്ചു. താരപുത്രന്മാര്‍ മലയാളത്തില്‍ വരുന്നത് നല്ല കാര്യമാണെന്ന് താരം പറഞ്ഞു.

ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ പറവ സിനിമയില്‍ എന്തു നല്ല റോള്‍ ആണ് ചെയ്തിരിക്കുന്നത്. എത്ര മനോഹരമായിട്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്ന് മീരാ വാസുദേവ് പറഞ്ഞു. ഇമേജ് നോക്കാതെയാണ് ദുല്‍ഖല്‍ സല്‍മാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. താരപുത്രന്മാര്‍ സിനിമയിലേക്ക് വരുമ്പോള്‍ എപ്പോഴും സിനിമയ്ക്ക് പോസറ്റീവ് ആയ കാര്യമാണ് നല്‍കുന്നത്. ഒരു തരത്തിലുള്ള മാറ്റവും കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. അവരുടെ രക്ഷിതാക്കളുടെ ഒരു കഴിവ് കൂടി കിട്ടിയിട്ടുണ്ട്. മാത്രമല്ല പ്രേക്ഷകരുടെ സപ്പോര്‍ട്ട് ഉണ്ട്. നല്ല കഴിവുള്ളവര്‍ സിനിമയിലേക്ക് വരണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

തന്‍മാത്ര എന്ന സിനിമയില്‍ മീര ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ആറ് വര്‍ഷത്തെ ഇടവേളക്കുശേഷം സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് മീര. തന്‍മാത്ര പ്രിയപ്പെട്ട സിനിമയാണെന്നും തന്‍മാത്രയെപ്പോലെയുള്ള ഗൗരവകരമായ വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു.