Connect with us

News

മെസ്സിക്ക് നൂറാം ഗോള്‍; കുറസാവോയ്ക്കെതിരെ ഹാട്രിക്

174 മത്സരങ്ങളില്‍ നിന്നാണ് സൂപ്പര്‍ താരത്തിന് ഈ റെക്കോര്‍ഡ് ഉയര്‍ത്താന്‍ കഴിഞ്ഞത്.

Published

on

അന്താരാഷ്ട്ര മല്‍സരങ്ങളില്‍ 100 ഗോള്‍ തികച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. സൗഹൃദ മത്സരത്തില്‍ മെസ്സിയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ലോകചാമ്പ്യന്‍മാര്‍ കുറാസോയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തു. 20-ാം മിനിറ്റില്‍ മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടിയാണ് മെസ്സി രാജ്യത്തിനായി 100-ാം അന്താരാഷ്ട്ര ഗോള്‍ നേട്ടം കുറിച്ചത്. 174 മത്സരങ്ങളില്‍ നിന്നാണ് സൂപ്പര്‍ താരത്തിന് ഈ റെക്കോര്‍ഡ് ഉയര്‍ത്താന്‍ കഴിഞ്ഞത്.

മെസി ഹാട്രിക് നേടിയപ്പോള്‍ നിക്കോളാസ് ഗോന്‍സാലെസ്, എന്‍സോ ഫെര്‍ണാണ്ടസ്, എയ്ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ മോണ്ടിയല്‍ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍.

kerala

ദളിത് യുവാവിനെ വലിച്ചിഴച്ച് ഇറക്കിവിട്ടതിനെ തുടർന്ന് തമിഴ്നാട്ടിൽ ഒരു ക്ഷേത്രം കൂടി പൂട്ടി

ജാതി വിവേചനം നേരിട്ടതായും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടത്തെ നേരിട്ട് അറിയിച്ചതിനെ തുടർന്ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടതിനെ തുടർന്നാണ് ക്ഷേത്രം താൽക്കാലികമായി അടച്ചത്.

Published

on

ദളിത് യുവാവിനെ ഇറക്കിവിട്ട ക്ഷേത്രം തമിഴ്നാട് റവന്യു വകുപ്പ്. താത്ക്കാലികമായി പൂട്ടി കരൂർ ജില്ലയിലെ കടവൂരിനടുത്ത് വീരണംപട്ടിയിലെ ശ്രീ കാളിയമ്മൻ ക്ഷേത്രമാണ് പൂട്ടിയത്. ക്ഷേത്രത്തിൽപ്രവേശിച്ച ദളിത് വിഭാഗത്തിൽപെട്ട ഒരാളെ ഉയർന്ന ജാതിയിൽ പെട്ട ഒരാൾ വലിച്ചിഴച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.ജാതി വിവേചനം നേരിട്ടതായും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടത്തെ നേരിട്ട് അറിയിച്ചതിനെ തുടർന്ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടതിനെ തുടർന്നാണ് ക്ഷേത്രം താൽക്കാലികമായി അടച്ചത്.

Continue Reading

kerala

പള്ളി ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

പന്നിയെ വെടി വച്ച് കൊല്ലാൻ സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് പി ആർ പ്രമോദ് ഉത്തരവിട്ടു.

Published

on

പത്തനംതിട്ട സീതത്തോട് സെന്‍റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തിൽ ഓടി കയറിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സീതത്തോട് മാർക്കറ്റ് ജംഗ്ഷനിലുള്ള സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. പന്നിയെ വെടി വച്ച് കൊല്ലാൻ സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് പി ആർ പ്രമോദ് ഉത്തരവിട്ടു. പതിനൊന്നേ മുക്കാലോടെ ഓഡിറ്റോറിയത്തിന്റെ ഷട്ടറിനിടയിലൂടെ പഞ്ചായത്തിന്റെ പാനൽ ലിസ്റ്റിൽ ഉള്ള ഷൂട്ടർ അഭി ടി. മാത്യു പന്നിയെ വെടി വച്ചു കൊന്നു

Continue Reading

kerala

ചരിത്രനേട്ടവുമായി മലയാളിതാരം ശ്രീശങ്കർ ; ഡയമണ്ട് ലീഗ് ലോങ്ജംപിൽ വെങ്കലം

ഡയമണ്ട് ലീഗിൽ ശ്രീശങ്കർ മത്സരിക്കുന്നത് രണ്ടാം തവണയാണ്

Published

on

പാരീസ് ഡയമണ്ട് ലീഗ് ലോങ് ജംപിൽ വെങ്കലം നേടി മലയാളി താരം എം. ശ്രീശങ്കർ.മൂന്നാമത്തെ ശ്രമത്തിൽ 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ മെഡൽ നേട്ടം കൈവരിച്ചത്.ജംപ് ഇനങ്ങളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ശ്രീശങ്കർ.ഡയമണ്ട് ലീഗിൽ ശ്രീശങ്കർ മത്സരിക്കുന്നത് രണ്ടാം തവണയാണ്.

Continue Reading

Trending