Connect with us

kerala

ഞായറാഴ്ചകളില്‍ ഇനി മുതല്‍ 7.30ന് മെട്രോ സര്‍വീസ് തുടങ്ങും, വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഓഫറുകള്‍

ഈ മാസം എല്ലാ ദിവസവും തൊണ്ണൂറായിരത്തിലധികം പേര്‍ നിലവില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നുണ്ട്.

Published

on

കൊച്ചി മെട്രോ നാളെ മുതല്‍ ഞായറാഴ്ച്ചകളില്‍ കൊച്ചി മെട്രോ രാവിലെ 7.30ന് സര്‍വ്വീസ് ആരംഭിക്കും. നിലവില്‍ 8 മണിക്കാണ് ഞായറാഴ്ച്ചകളില്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച്ച നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ 83 ശതമാനം പേര്‍ സര്‍വ്വീസ് സമയം നീട്ടണമെന്ന് അഭിപ്രായപ്പെട്ടു. മെയ് മാസത്തില്‍ യാത്രക്കാരുടെ എണ്ണം ദിനം പ്രതി ഉയരുന്നുണ്ട്. ഈ മാസം ഒന്‍പത് ദിവസം ഒരുലക്ഷത്തിലധികം പേര്‍ ദിനംപ്രതി കൊച്ചി മെട്രോയില്‍ യാത്ര ചെയ്തു. ഈ മാസം എല്ലാ ദിവസവും തൊണ്ണൂറായിരത്തിലധികം പേര്‍ നിലവില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നുണ്ട്.

സ്‌കൂളുകള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഓഫറുകളും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്. 900 രൂപയ്ക്ക് ഒരു മാസം മുഴുവന്‍ പരിധികളില്ലാതെ യാത്ര ചെയ്യാന്‍ വിദ്യ-30 കാര്‍ഡും 450 രൂപയ്ക്ക് ഒരു മാസത്തേക്ക് മൈബൈക്കിന്റെ സൈക്കിളും കോമ്പോ ഓഫറായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ ഈ മാസം 23ന് നടക്കുന്ന ക്യാപെയ്‌നില്‍ രജിസ്റ്റര്‍ ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം സ്വന്തമാക്കാം.

kerala

‘പിന്മാറിയില്ലെങ്കില്‍ കൊന്നുകളയും’; സ്ഥാനാര്‍ത്ഥിക്കെതിരെ ഭീഷണി മുഴക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ തട്ടിക്കളയുമെന്നായിരുന്നു ഭീഷണി.

Published

on

പാലക്കാട്: അഗളി പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്. 18-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി ജംഷീര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പിന്നാലെ ജംഷീറിനെതിരെ അഗളി പൊലീസ് കേസെടുത്തു.

അട്ടപ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുകയാണ് മുന്‍ സിപിഎം ഏരിയ സെക്രട്ടറി. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ തട്ടിക്കളയുമെന്നായിരുന്നു ഭീഷണി. സംഭവത്തിനു പിന്നാലെ സ്ഥാനാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Continue Reading

kerala

പത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഓട്ടോറിക്ഷ ഡ്രൈവര്‍ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Published

on

പത്തനംതിട്ട കരിമാന്‍തോട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഓട്ടോറിക്ഷ ഡ്രൈവര്‍ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. അപകടത്തില്‍ ആദ്യലക്ഷ്മി (7), യദു കൃഷ്ണ (4) എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.

വൈകിട്ട് നാലരയോടെ കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ കുട്ടികളുമായി പോയ ഓട്ടോ ആണ് അപകടത്തില്‍പ്പെട്ടത്. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ രാജേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് മടക്കി. ആദിലക്ഷ്മിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വിദേശത്തു ഉള്ള പിതാവ് വന്നതിന് ശേഷം സംസ്‌കാരം.

Continue Reading

kerala

പാലക്കാട് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് പാമ്പുകടിയേറ്റു

48 മണിക്കൂര്‍ നിരീക്ഷണത്തില്‍

Published

on

പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ പാമ്പ് കടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില അജീഷിനാണ് പ്രചാരണത്തിനിടെ പാമ്പുകടിയേറ്റത്. വിഷപ്പാമ്പിന്റെ കടിയാണ് ഏറ്റത്.

അനിലയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

Continue Reading

Trending