കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എം.പിയുമായ എം.ഐ ഷാനവാസ് എം.പിയുടെ ഖബറടക്കം കഴിഞ്ഞു. സംസ്ഥാന ബഹുമതികളോടെയാണ് കലൂര്‍ തോട്ടത്തുംപടി പള്ളിയില്‍ രാവിലെ 10.45ന് ഖബറടക്കിയത്. ഇന്നലെ പുലര്‍ച്ചെ ചെന്നൈയിലെ അപ്പോഴോ ആസ്പത്രിയിലായിരുന്നു അന്ത്യം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ തുടങ്ങി നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

കരള്‍രോഗത്തിന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഈ മാസം രണ്ടിന് കരള്‍ മാറ്റിവെച്ചെങ്കിലും അണുബാധ മൂലം ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.