Cricket

മില്ലറിന്റെ ഒറ്റയാള്‍ പോരാട്ടം; ഓസ്‌ട്രേലിയക്ക് 213 റണ്‍സ് വിജയലക്ഷ്യം

By webdesk14

November 16, 2023

ലോകകപ്പിലെ രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്‌ട്രേലിയക്ക് 213 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ 211 റണ്‍സിന് ഓള്‍ ഔട്ടായി.101 റണ്‍സ് നേടി ചെറുത്തുനിന്ന ഡേവിഡ് മില്ലറാണ് പ്രോട്ടീസിന്റെ ടോപ്പ് സ്‌കോറര്‍. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നിശ്ചിത 50 ഓവര്‍ അവസാനിക്കാന്‍ മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കേ 212 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായി. തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട പ്രോട്ടീസിനെ ഡേവിഡ് മില്ലറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 116 പന്തില്‍ 101 റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഷ് ഹേസല്‍വുഡും ട്രാവിസ് ഹെഡും രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.