തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായി ശക്തമായ നടപടി വേണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കായല്‍ കയ്യേറ്റം ഉള്‍പ്പെടെ മന്ത്രി നടത്തിയ ക്രമക്കേടുകളില്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്മേലാണ് റവന്യൂ മന്ത്രിയുടെ പ്രതികരണം.
റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രി, മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

വാട്ടര്‍വേള്‍ഡ് കമ്പനി ഭൂമികൈയേറ്റം നടത്തിയതായി കളക്ടറുടെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തിയതിലും പാര്‍ക്കിങ് ഗ്രൗണ്ടും റോഡും നിര്‍മ്മിച്ചതിലും നിയമലംഘനം നടന്നായി കളക്ടറുടെ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുവെന്ന് റവന്യൂ മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. നിയമലംഘനം തടയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണമെന്ന് റവന്യൂ മന്ത്രി ആവശ്യപ്പെട്ടു.

കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴയിലെ ജില്ലാ ഭരണാധികാരികള്‍ക്കും പങ്കുള്ളകായി കളക്ടറുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. തഹസില്‍ദാര്‍, മുന്‍ കളക്ടര്‍, ജില്ലാ ഭരണാധികാരികള്‍ തുടങ്ങിയവരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായും വ്യക്തമാക്കുന്നു.