കൊടുവള്ളി: കൊടുവള്ളി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.എം.കെ മുനീറിന്റെ വിജയം കലാകേരളത്തിന് അനിവാര്യമാണെന്ന് സിനി സ്റ്റാര്‍ ഇബ്രാഹീം കുട്ടി പറഞ്ഞു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തിത്വമാണ് മുനീര്‍. നല്ല വികസന കാഴ്ച്ചപ്പാടുകള്‍ അദ്ദേഹത്തിനുണ്ട്.മുനീറിന്റെ പ്രൗഡിക്കനുസരിച്ചുള്ള ഭൂരിപക്ഷം നല്‍കണമെന്നും ഇബ്രാഹീം കുട്ടി സൂചിപ്പിച്ചു. കിഴക്കോത്ത് ചളിക്കോട്ടുമ്മല്‍ സംഘടിപ്പിച്ച യു.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ ടി.എം രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ റസാഖ് മാസ്റ്റര്‍, വി.എം ഉമ്മര്‍ മാസ്റ്റര്‍, അഡ്വ.റഹ്മമത്തുള്ള, എ.അരവിന്ദന്‍, സി.ടി ഭരതന്‍ മാസ്റ്റര്‍, ഇബ്രാ റാഹീം എളേറ്റില്‍, പി.പി കുഞ്ഞായിന്‍, സി.കെ റസാഖ് മാസ്റ്റര്‍, മഹേഷ് മാസ്റ്റര്‍, എം.എം വി ജയകുമാര്‍
വി.കെ കുഞ്ഞായിന്‍കുട്ടി മാസ്റ്റര്‍, എന്‍.സി ഉസ്ലയിന്‍ മാസ്റ്റര്‍, കെ.കെ ജബ്ബാര്‍ മാസ്റ്റര്‍, കെ.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, പി.സി ഹബീബ് തമ്പി, പി.ഡി.നാസര്‍ മാസ്റ്റര്‍, പി.കെ മൊയ്തീന്‍ ഹാജി പ്രസംഗിച്ചു.ജന.കണ്‍വീനര്‍ എം.എ ഗഫൂര്‍ സ്വാഗതവും എം.പി ഉസ്സയിന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.