തിരുവനന്തപുരം: എംഎം മണി വൈദ്യുതി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. തിരുവനന്തപുരത്ത് രാജ്ഭവന്‍ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മണിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇപി ജയരാജന്‍ രാജിവെച്ച ഒഴിവിലേക്കാണ് മണി മന്ത്രിയായി അധികാരമേറ്റിരിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ മണിയുടെ കുടുംബം പങ്കെടുത്തു. അതേസമയം, ഇപി ജയരാജന്‍ ചടങ്ങില്‍ പങ്കെടുത്തില്ല. മണിയുടെ മന്ത്രിസഭാ പ്രവേശനത്തോടുള്ള എതിര്‍പ്പുമൂലമാണ് ജയരാജന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ഇടുക്കി ഉടുമ്പന്‍ ചോലയില്‍ നിന്നാണ് എംഎം മണി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.