കൊച്ചി: കോടികളുടെ ഇടപാടുകള്‍ നടത്തിയിരുന്ന നടന്‍ ദിലീപ് ഇപ്പോള്‍ ഫോണ്‍ ചെയ്യാന്‍ പോലും പണമില്ലാതെ ദുരിതത്തിലാണ്. റിമാന്‍ഡ് പ്രതിയായതിനാല്‍ താരത്തിന് ജയിലില്‍ ജോലിയുമില്ല. അതിനാല്‍ ആവശ്യമായ ചെലവിന് വരുമാനവുമില്ല.

എന്നാല്‍ താരത്തിന്റെ ‘സാമ്പത്തിക പ്രതിസന്ധി’ പരിഹരിക്കാന്‍ ജയിലിലേക്ക് മണിയോര്‍ഡര്‍ എത്തി. 200 രൂപയാണ് മണിയോര്‍ഡറായി ലഭിച്ചത്. സഹോദരന്‍ അനൂപ് ഇന്നലെ ജയിലിലെത്തിയപ്പോഴാണ് ദിലീപ് തന്റെ ദയനീയ അവസ്ഥ അറിയിച്ചത്.

തുടര്‍ന്നാണ് 200 രൂപ ദിലീപിന്റെ പേരില്‍ അനൂപ് മണിയോര്‍ഡര്‍ അയച്ചത്. കൈയില്‍ പണമില്ലാത്തതിനാല്‍ രണ്ടു ദിവസത്തോളം ദിലീപിന് ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മണിയോര്‍ഡര്‍ തുക നേരിട്ട് ദിലീപ് നല്‍കില്ല. പകരം ഫോണ്‍വിളി അടക്കം ആവശ്യങ്ങള്‍ക്ക് വരുമ്പോള്‍ പണം കുറയും.

റിമാന്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അക്കൗണ്ടില്‍ മിച്ചമുള്ള പണം തടവുകാരന് തിരിച്ച് നല്‍കും. അതേസമയം, ലഭിച്ച തുകക്ക് ഒരുമിച്ച് ഒരു ദിവസം കൊണ്ട് ചെലവാക്കാനുമാകില്ല. ആഴ്ചയില്‍ അഞ്ചു രൂപക്ക് ജയിലിലെ കോയിന്‍ ഫോണില്‍ നിന്ന് വിളിക്കാം. ആഴ്ചയില്‍ പരമാവധി 10 മിനിറ്റോളം ഫോണില്‍ സംസാരിക്കാം.