kerala
രക്തജന്യ രോഗികളുടെ മരണനിരക്കുയരുന്നു
മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഇല്ലാതായതോടെ മാരക രക്തജന്യ രോഗികളുടെ മരണനിരക്കുയരുന്നു.
ശരീഫ് കരിപ്പൊടി
കാസര്‍കോട്
മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഇല്ലാതായതോടെ മാരക രക്തജന്യ രോഗികളുടെ മരണനിരക്കുയരുന്നു. വിദഗ്ധ ചികിത്സയുടെ അഭാവമാണ് സംസ്ഥാനത്ത് മരണനിരക്ക് കൂടാനിടയാക്കുന്നത്. തുടര്‍ചികിത്സ ലഭിക്കാതെ രണ്ടാഴ്ചയ്ക്കിടെ രണ്ടു മരണങ്ങളാണ് കണ്ണൂര്‍, മലപ്പുറം ജില്ലകളിലായി റിപ്പോര്‍ട്ട് ചെയ്തത്.
മലബാറിലെ ഭൂരിഭാഗവും ആശ്രയിക്കുന്ന ആശുപത്രിയായിട്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രക്തജന്യ രോഗികള്‍ക്കായി കേന്ദ്രീകൃത ചികിത്സാ സൗകര്യമോ വിദ്ഗധ ചികിത്സക്കായി ഹെമറ്റോളജി കേന്ദ്രമോ ഇല്ല എന്നതാണ് വസ്തുത. ആശാധാരാ പദ്ധതി വഴി രക്തജന്യ രോഗികള്‍ക്ക് മരുന്നുകളും ചികിത്സാ ഉപകരണങ്ങളും സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ടെങ്കിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യം സംസ്ഥാനത്തുടനീളമില്ല. മാരക രക്തജന്യ രോഗങ്ങളായ തലാസീമിയ, ഹീമോഫീലിയ, സിക്കിള്‍സെല്‍ അനീമിയ എന്നിവയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. സര്‍ക്കാറിനുകീഴില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹെമറ്റോളജി വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രത്യേകമായി ഹെമറ്റോളജി വകുപ്പില്ല. ഇതു രക്തജന്യ രോഗികളുടെ വിദഗ്ധ ചികിത്സയെ ദോഷകരമായി ബാധിക്കുന്നു.
ചികിത്സകിട്ടാതെയുള്ള മരണനിരക്കുയരുമ്പോഴും വര്‍ഷങ്ങളായി ഹെമറ്റോളജി കേന്ദ്രം വേണമെന്ന രോഗികളുടെ ആവശ്യത്തോട് മുഖംതിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. രക്തജന്യ രോഗികള്‍ക്കായി എല്ലാ ജില്ലകളിലും വിദഗ്ധ ചികിത്സാകേന്ദ്രം തുടങ്ങുന്നതിന് ആരോഗ്യവകുപ്പ് ഉത്തരവായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇനിയും നടപ്പായില്ല. കാസര്‍കോട് ജില്ലയില്‍ അമ്പതിലധികം മാരക രക്തജന്യ രോഗികളുണ്ടെന്നാണ് കണക്ക്. ഇവര്‍ നിലവില്‍ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രികളെയും കോഴിക്കോട് മെഡിക്കല്‍ കോളജിനെയുമാണ് ആശ്രയിക്കുന്നത്. എന്നാല്‍ യഥാസമയത്ത് ചികിത്സ ലഭിക്കാത്തത് കാരണം മരണത്തിനിരയാവുകയാണ്.
ഹെമറ്റോളജി കേന്ദ്രമില്ലാത്തതിനാല്‍ മജ്ജ മാറ്റല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെ തുടര്‍ ചികിത്സ താളംതെറ്റുന്നു. ദശലക്ഷക്കണക്കിന് രൂപ ചെലവാക്കി നടത്തുന്ന ശസ്ത്രക്രിയക്ക് ശേഷമുള്ള തുടര്‍ചികിത്സ പിഴച്ചാല്‍ എല്ലാ അധ്വാനവും പ്രതീക്ഷയും വിഫലമാവുന്ന സ്ഥിതിയാണുണ്ടാവുക. സമയത്തിന് ഹെമറ്റോളജി വിദഗ്ധ തുടര്‍ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണത്തിനു കീഴടങ്ങുകയാണ് രോഗികള്‍.
മജ്ജ മാറ്റിവച്ച കുട്ടികള്‍ക്ക് അണുബാധയോ പനിയോ ഉണ്ടായാല്‍ നേരിട്ട് ചെല്ലാന്‍ ഒരിടമില്ലാത്ത അവസ്ഥയാണിവിടെ. ഒരു ചെറിയ പനിക്ക് പോലും വെല്ലൂരിലേക്കോ ബെംഗളൂരുവിലേക്കോ കൊണ്ടുപോകേണ്ട അവസ്ഥയാണ്. കണ്ണൂര്‍ ജില്ലയിലെ ഒരു കുട്ടി ബംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ വിജയകരമായ മജ്ജ മാറ്റല്‍ ശസ്തക്രിയ കഴിഞ്ഞിരുന്നു. ആറു മാസം പിന്നിട്ടശേഷം പനിവന്നു ഇവിടെ വിദഗ്ധ സംവിധാനമില്ലാത്തതിനാല്‍ കുട്ടിയെ വീണ്ടും ബെംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.
ഹെമറ്റോളജി കേന്ദ്രം
അനിവാര്യം
മജ്ജ മാറ്റിവെക്കല്‍ സൗകര്യത്തോടെയുളള ഒരു ഹെമറ്റോളജി കേന്ദ്രമാണ് ഉണ്ടാവേണ്ടത്. രക്തജന്യ രോഗികളും രക്ഷിതാക്കളും കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലും കാല് നൂറ്റാണ്ടിലധികമായി ഇതിനുവേണ്ടി പ്രക്ഷോഭമുഖത്താണ്. കേന്ദ്ര ആരോഗ്യ വകുപ്പും കോള്‍ ഇന്ത്യാ ലിമിറ്റഡും തലാസീമിക് ഇന്ത്യയും ഒപ്പുവച്ച കരാറടിസ്ഥാനത്തില്‍ മജ്ജ മാറ്റിവക്കുന്ന തലാസീമിയ, അപ്ലാസ്റ്റിക് അനീമിയ തുടങ്ങിയ രോഗികള്‍ക്ക് പത്ത് ലക്ഷം രൂപയുടെ സഹായം ചില നിബന്ധനയോടെ നല്കി വരുന്നുണ്ട്.
എന്നാല്‍ ദക്ഷിണേന്ത്യയില്‍ ഇതു വെല്ലുര് കൃസ്ത്യന്‍ മെഡിക്കല്‍ കോളജ്, ബെംഗളൂരു നാരായണ ഹെല്‍ത്ത് സിറ്റി തുടങ്ങിയ ആശുപത്രികളില്‍ ചെയ്യുന്ന ശസ്ത്രക്രിയക്കു മാത്രമേ ലഭിക്കൂ. കേരളത്തില്‍ ഇതു ലഭിക്കുന്ന ആശുപത്രികളൊന്നുമില്ല. കേരളത്തിലെ രോഗികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വെല്ലൂരോ ബെംഗളൂരുവിലോ പോകണം. പാവപ്പെട്ടവര്‍ക്ക് ഇതിനു കഴിയാത്ത അവസ്ഥയാണുളളത്. ഒരു വിദഗ്ധ ഹെമറ്റോളജി കേന്ദ്രമുണ്ടായാല്‍ രോഗികള്‍ക്ക് അവരുടെ തുടര്‍ ചികിത്സക്ക് ഏറെ അനുഗ്രഹമാവും.
kerala
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു.
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ചീയമ്പം ഉന്നതിയിലെ മാച്ചി(60)ക്കാണ് കാലിന് പരിക്കേറ്റത്. റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. പശുവിനെ മേയ്ച്ച് മാച്ചിയും മകളും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റവരെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നേരത്തെ, പൊന്മുടിയില് വോട്ട് ചെയ്യാന്‍ പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന നശിപ്പിച്ചിരുന്നു. കൊമ്പ് കൊണ്ട് കുത്തി നശിപ്പിക്കുകയായിരുന്നു. പൊന്മുടി സ്വദേശി രാഹുലിന്റെ കാറാണ് നശിപ്പിച്ചത്. വനംവകുപ്പും ഫയര്‍ഫോഴ്സും ചേര്‍ന്ന് വാഹനം എടുത്തുമാറ്റി.
kerala
എറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
ജിന്സന് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.
എറണാകുളം പള്ളുരുത്തിയില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍. ജിന്സന് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇതിന് പിന്നാലെ നമ്പ്യാപുരത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡിലും കള്ളവോട്ടിനെ ചൊല്ലി ബിജെപി സിപിഎം സംഘര്‍ഷം നടന്നിരുന്നു. നേരത്തെ, തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന് ആരോപണമുന്നയിച്ചിരുന്നു.
kerala
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസിൽ വോട്ട് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്. ഉച്ചക്ക് ഒരുമണിവരെ 47.6 ശതമാനത്തിലേറെ ആളുകള്‍ വോട്ട് രേഖപ്പെടുത്തി. ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസ് എച്ച് എസ് എസിൽ വോട്ട് രേഖപ്പെടുത്തി
ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കും.
ആദ്യ ഘട്ട വോട്ടിങ് നടക്കുന്ന ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് എറണാകുളത്താണ് 49 ശതമാനത്തിലേറെ ആളുകള്‍ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ്. 41 ശതമാനമാണ് തിരുവനന്തപുരത്തെ പോളിങ്. കൊല്ലത്ത്- 45, പത്തനംതിട്ട- 44.76 , ആലപ്പുഴ -46.77 , കോട്ടയം- 44.68 ശതമാനം, ഇടുക്കി-43.82 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം. തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം പോളിങ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ രാവിലെ മുതല്‍ വലിയ വരിയാണ്.
കേരളത്തിലെത്തിയശേഷമുള്ള ഗവര്‍ണറുടെ ആദ്യവോട്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് , എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ , ശശിതരൂര്‍ എം.പി, രമേശ് ചെന്നിത്തല, കെ. മുരളീധരന്, എം.എം ഹസന്,പിജെ ജോസഫ്, ജോസ് കെ.മാണി, അടൂര്‍ പ്രകാശ്, വൈക്കം വിശ്വന് ,ജി.സുധാകരന്, തുടങ്ങിയ നേതാക്കളും വോട്ട് രേഖപ്പെടുത്തി .
-
india1 day agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india1 day agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
crime1 day agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

