പാലക്കാട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. പാലാക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളിലാണ് പാമ്പ് കയറിപ്പറ്റിയത്. 30 കിലോയോളം തൂക്കമുള്ള രാജവെമ്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പുറത്തെടുത്തത്.
കഴിഞ്ഞ രണ്ട് ദിവസമായി കാര്‍ ഉപയോഗിച്ചിരുന്നില്ല. ഇതിനിടെ കാറിനുള്ളില്‍ അനക്കം വന്നതോടെ സംശയം തോന്നി തുറന്നു നോക്കിയപ്പോഴാണ് കാര്യം കാണുന്നത്.
ഉടനെത്തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും അവരെത്തി പാമ്പിനെ പുറത്തെടുക്കുകയുമായിരുന്നു.