ഭോപ്പാല്‍: മലബന്ധം ഒഴിവാക്കാന്‍ സുഹൃത്ത് യുവാവിന്റെ മലദ്വാരത്തിലേക്ക് എയര്‍ കംപ്രസര്‍ പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് മരിച്ചു. ഭോപ്പാലിലെ കട്‌നി ജില്ലയിലാണ് സംഭവം. 35 കാരനായ സുക്രാം യാദവ് എന്നയാളാണ് മരിച്ചത്.

സുക്രാവും പ്രതി വിനോദും ഒരുമിച്ച് ഭരോലി ഗ്രാമത്തിലെ ധാന്യങ്ങളുടെ സംസ്‌കരണ യൂണിറ്റില്‍ ഒരുമിച്ച് ജോലി ചെയ്ത് വരികയായിരുന്നു. മലബന്ധം പ്രശ്‌നം ഒഴിവാക്കാന്‍ പ്രതി വിനോദ് സുക്രാമിന്റെ മലദ്വാരത്തിലേക്ക് കംപ്രസര്‍ ഉപയോഗിച്ച് വായു കയറ്റുകയായിരുന്നു. അപ്പോള്‍ തന്നെ യുവാവ് അബോധാവസ്ഥയിലാവുകയും ചെയ്തു.

ഉടന്‍ തന്നെ യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും സുക്രാമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.പ്രതി വിനോദിനെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 337 പ്രകാരം കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.