പൊന്നാനി: എം എസ് എഫ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴിമതി മന്ത്രി കെ ടി ജലീലിന് തലയില്‍ മുണ്ടിട്ട് നടക്കാന്‍ തോര്‍ത്തുമുണ്ടിന് വേണ്ടി പാട്ടപിരിവ് നടത്തി പ്രതിഷേധിച്ചു. ജലീലിന് തപാല്‍ വഴി തോര്‍ത്തുമുണ്ടുകളയച്ച് വേറിട്ട പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു എം എസ് എഫ്.

പ്രതിഷേധ പരിപാടിക്ക് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍,എം.എസ്.എഫ് ദേശീയ സെക്രട്ടറി ഇ ഷമീര്‍,എം.എസ് എഫ് സംസ്ഥാന സെക്രട്ടറി അശ്ഹര്‍ പെരുമുക്ക്,ജില്ലാ സെക്രട്ടറി റാഷിദ് കോക്കൂര്‍,ഫര്‍ഹാന്‍ ബിയ്യം എന്നിവര്‍ നേതൃത്വം നല്‍കി. എ എം സിറാജുദ്ദീന്‍, ഫൈസല്‍ ജിന്നന്‍, എന്‍ ഫസലുറഹ്മാന്‍, അഫ്‌സല്‍ , അഷ്ഫാഖ്, സല്‍മാന്‍ ഫാരിസ്, മിര്‍ഷാദ് ഒതളൂര്‍, ഷബീര്‍ മരക്കടവ്,അസ്‌ലം, ഷാരോണ്‍,ആദില്‍ ജാബിര്‍, എന്നിവര്‍ പങ്കെടുത്തു.