Culture
ബന്ധു നിയമനം: എം.എസ്.എഫ് മാര്‍ച്ചിനു നേരെ ആക്രമണം ഏഴുപേര്‍ക്ക് പരിക്ക്; 20 പേര്‍ റിമാന്റില്‍
കോഴിക്കോട്: നിയമവും ചട്ടവും ലംഘിച്ച് ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി ജലീല്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചിനു നേരെ പൊലീസിന്റെ നരനായാട്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗം. പൊലീസ് വേട്ടയില്‍ ഏഴ് പേര്‍ക്ക് പരിക്ക്. ജലപീരങ്കികള്‍ എത്തിച്ചെങ്കിലും പൊലീസ് ഷെല്ലുകള്‍ എറിയുകയായിരുന്നു.
പരിക്കേറ്റ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റു ജാഫര്‍ സാദിഖ്, എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ നൂറുദ്ദീന്‍ ചെറുവറ്റ, ഷമീര്‍ പാഴൂര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഷുഹൈബ് മുഖദാര്‍, കെ.പി. ഷിഹാബ് എന്നിവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുത്തു നിന്ന പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജും നടത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേതായി ആരോപിച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, അഫ്‌നാസ്, എം അബ്ദുല്‍ ലത്തീഫ്, സാബിത് മായനാട്, മുഹമ്മദ് യാസിര്‍, സാഹിബ് മുഹമ്മദ്, ഷമീര്‍, എന്‍.പി മുഹമ്മദ് ഷാഫി, അബ്ദുല്‍ ഖാദര്‍, നൂറുദ്ദീന്‍ ചെറുവറ്റ, അനസ്, കെ.സി. ഷിഹാബ്, അസനുല്‍ ബന്ന, അനീസ് തോട്ടുങ്ങല്‍, സാജി റഹ്മാന്‍, സിയാദ് ഹസ്സന്‍, അജ്ഹര്‍, കെ മുഹമ്മദ് ഷാഫി, മുഹമ്മദ് പേരോട്, ഷംസീര്‍ തുടങ്ങി 20തോളം പേരെ ജാമ്യമില്ലാ കേസില്‍ അറസ്റ്റ് ചെയ്തു. ഇതിനിടെ അറസ്റ്റിലായവര്‍ക്ക് ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കാവ് സ്റ്റേഷനു മുന്നില്‍ യൂത്ത് ലീഗും എംഎസ്എഫും നടത്തിയ പ്രതിഷേധത്തിന് നേരെയും പൊലീസ് ലാത്തി വീശി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉള്‍പ്പെടെയുളളവര്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് മാറ്റിയത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ജന:സെക്രട്ടറി എം.പി നവാസ്, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ലത്തീഫ് തുറയൂർ, ജന: സെക്രട്ടറി അഫ്നാസ് ചോറോട് എന്നിവർ….
രാവിലെ 11.50 ഓടെ എരഞ്ഞിപ്പാലത്ത് നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികളുടെ മാര്‍ച്ച് കലക്ടറേറ്റിന് മുന്നിലെത്തിയതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം.കലക്‌ട്രേറ്റ് കവാടത്തില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. മുന്‍ നിരയിലുള്ളവര്‍ ബാരിക്കേഡ് ചാടിക്കയറി. തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ എറിഞ്ഞു. ഇതില്‍ ഒരെണ്ണം പ്രതിഷേധക്കാര്‍ക്കിടയില്‍ വീണു പൊട്ടി. പിന്നാലെ പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. അല്‍പ സമയത്തിന് ശേഷം പ്രവര്‍ത്തകര്‍ തിരിച്ചെത്തി മാര്‍ച്ച് തുടര്‍ന്നു. എംഎസ്എഫ് മാര്‍ച്ചിനു നേരെ പൊലീസ് നടത്തിയ അക്രമത്തിലും നേതാക്കളെ കേസ്സെടുത്ത് റിമാന്റ് ചെയ്തതിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാന്‍ യു.ഡി.എസ്.എഫ് ചെയര്‍മാനും കെ.എസ്.യു പ്രസിഡന്റുമായ അഭിജിത്ത് അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കലാലയങ്ങളില്‍ ഇന്ന് പഠിപ്പു മുടക്കും. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്ന പിണറായി ഭരണകൂടത്തിന്റെ നിലപാട് വിലപ്പോവില്ലെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി മുന്നറിയിപ്പ് നല്‍കി.
news
നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്
കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.
വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.
ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.
kerala
പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു
പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.
പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.
news
മണിപ്പൂരില്‍ സഞ്ചാര സ്വാതന്ത്രം നിഷേധിക്കപ്പെട്ടതായി പരാതി; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍.
ഇംഫാല്‍: മണിപ്പൂരില്‍ സഞ്ചാര സ്വതന്ത്ര്യം നിഷേധിക്കപ്പെട്ടതായ പരാതിയില്‍ റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍. കാങ്പോക്പി ജില്ലയിലെ പൊലീസിനോടും അധികാരികളോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
നേരത്തെയും മനുഷ്യാവകാശ കമ്മീഷന്‍ ഈ പരാതിയില്‍ ഇടപെട്ടിരുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഓഗസ്റ്റ് 20ന് മനുഷ്യാവകാശ കമ്മീഷന്‍ ഇംഫാല്‍ ജില്ലാ മജിസ്ട്രേറ്റിനോടും കളക്ടറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് ഇംഫാല്‍ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കിയത്. ഇക്കാര്യം തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും കാങ്പോക്പി ജില്ലയുടെ അധികാര പരിധിയിലാണ് വരുന്നതെന്നുമായിരുന്നു പൊലീസ് മേധാവിയുടെ മറുപടി.
-
india3 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
Sports1 day agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala1 day agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india1 day agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര്‍ കസ്റ്റഡിയില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala3 days agoവ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
-
india1 day agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
