ചാവക്കാട്: ഗതകാലങ്ങള്‍ ഓര്‍മ്മിക്കപ്പെടേണ്ടത് ചരിത്രത്തെ പുനര്‍നിര്‍മ്മിക്കുന്നവര്‍ക്കെതിരായ പോരാട്ടമാണെന്ന് എം.എസ്.എഫ് ദേശീയ സെക്രട്ടറി ഇ.ഷെമീര്‍. എം.എസ്.എഫ് സ്‌കൂള്‍ തല മെമ്പര്‍ഷിപ്പ് ജില്ലാ തല ഉദ്ഘാടനം കടപ്പുറം ഗവ:വി.എച്ച്.എസ്.എസ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ചരിത്രം പുനര്‍നിര്‍മിക്കാന്‍ വ്യാപകമായി ശ്രമിക്കുകയാണ് സംഘപരിവാര്‍.സ്വാതന്ത്ര്യ സമരത്തെയും ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തെയും ഇല്ലാതാക്കാനുള്ള ശ്രമം നടക്കുമ്പോള്‍ ഗതകാലങ്ങള്‍ പുനര്‍വായിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അല്‍റെസിന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് വി.എം.മനാഫ്, സുഹൈല്‍ തങ്ങള്‍, ടി.ആര്‍.ഇബ്രാഹിം, എം.എസ്.എഫ് ജില്ലാ സെക്രട്ടറിമാരായ ജുറൈജ് ചേറ്റുവ, കെ.എം.അബ്ദുള്‍ ഗഫൂര്‍, മണ്ഡലം പ്രസിഡന്റ് ആരിഫ് പാലയൂര്‍, എം.എസ്.എഫ് നേതാക്കളായ ഷറഫുദ്ധീന്‍, അനസ്, ആഷിഫ്, അസ്ഹര്‍ എന്നിവര്‍ പങ്കെടുത്തു