kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു
135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 142 അടിയാണ് പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രത നിര്‍ദ്ദേശം നല്‍കും
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു. 135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 142 അടിയാണ് പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രത നിര്‍ദ്ദേശം നല്‍കും. 142 അടിയിലെത്തിയാല്‍ മൂന്നാമത്തെ ജാഗ്രത നിര്‍ദ്ദേശം നല്‍കി ഷട്ടറുകള്‍ തുറക്കും. അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളമൊഴുക്കേണ്ടി വന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
crime
വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കാസര്‍കോട് വയോധിക വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
കാസര്‍കോട്: കരിന്തളത്ത് വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം സ്വദേശി ലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ തനിച്ചായിരുന്നു ലക്ഷ്മിയുടെ താമസം. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു. ഇതിന് പുറമേ വീടിന് പിന്‍ഭാഗത്തെ വാതില്‍ തുറന്നിട്ട നിലയിലുമായിരുന്നു. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
kerala
ചന്ദ്രിക കാമ്പയിൻ ജനുവരി 15നകം ക്വാട്ട പൂർത്തിയാക്കണം: സാദിഖലി തങ്ങൾ
മലപ്പുറം: തൊണ്ണൂറാണ്ടിൻ്റെ പാരമ്പര്യ കരുത്തുമായി ന്യൂനപക്ഷ,പിന്നോക്ക ജനതയുടെ അവകാശ സംരക്ഷണത്തിന് ചാലക ശക്തിയായി വർത്തിക്കുന്ന ചന്ദ്രിക ദിന പത്രത്തിന്റെ വാർഷിക കാമ്പയിനിൽ നിശ്ചയിക്കപ്പെട്ട ക്വാട്ട ജനുവരി 15നകം പൂർത്തീകരിക്കണമെന്ന് ചന്ദ്രിക മാനേജിങ് ഡയരക്ടറും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻ്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മണ്ഡലം,പഞ്ചായത്ത് കമ്മിറ്റികളും ,വ്യകതിഗത ക്വാട്ടയും ഇനിയും പൂർത്തിയാക്കാത്തവർ ഇക്കാര്യം അടിയന്തിര പ്രാധാന്യത്തോടെ നിർവഹിക്കണം. മെമ്പർഷിപ്പിന് ആനുപാതികമായി പത്തു ശതമാനം ക്വാട്ട ബന്ധപ്പെട്ട ഘടകങ്ങൾ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നു തങ്ങൾ കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എക്കാലത്തെയും മികച്ച വിജയം പാർട്ടിക്കും ഐക്യമുന്നണിക്കും നേടിത്തരുന്നതിൽ ചന്ദ്രിക വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും നൂറോട് അടുക്കുമ്പോഴും ചന്ദ്രികയുടെ പ്രസക്തിയും ആവശ്യകതയും വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും കാലത്തിനനുസരിച്ച് എഴുത്തിലും കരുത്തിലും ഈ പത്രം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും തങ്ങൾ പറഞ്ഞു.
കാമ്പയിൻ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സ്വയം വരിച്ചേർന്നും മറ്റുള്ളവരെ വരിസംഖ്യ ചേർക്കുന്നതിലും പങ്കാളികളാകണം. പോഷക സംഘടന നേതാക്കളും പ്രവർത്തകരുമടക്കമുള്ള മുഴുവൻ പാർട്ടി പ്രവർത്തകരും കാമ്പയിൻ വിജയത്തിനായി മുന്നിട്ടിറങ്ങണമെന്നും കെഎംസിസി പ്രവർത്തകർ അവരവരുടെ ഭാവങ്ങളിൽ ചന്ദ്രികയുടെ സാന്നിധ്യം ഉറപ്പ് വരുത്തണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.
kerala
തിരുവനന്തപുരത്ത് യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി
നാലാഞ്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ദസ്തക്കീറനൊണ് മര്‍ദ്ദനമേറ്റത്
തിരുവനന്തപുരം മണ്ണംതലയില്‍ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. നാലാഞ്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ദസ്തക്കീറനൊണ് മര്‍ദ്ദനമേറ്റത്. മണ്ണംതല പൊലീസ് ക്രൂര മര്‍ദനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.
എന്നാല്‍ ഇയാളെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പൊലീസിന്റെ വാദം. മര്‍ദ്ദനമേറ്റ ദസ്തക്കീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയുടെ പരാതിയിലാണ് ദസ്തക്കീറിനെ പോലീസ് പിടികൂടിയത്.
-
kerala2 days agoഎറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിഐക്കെതിരെ ഗുരുതര ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
Auto2 days agoകാർവാർ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ചു
-
kerala2 days agoപാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു
-
kerala2 days agoകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു
-
india2 days agoനിഖാബ് വിവാദം: നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
-
india2 days agoധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
-
kerala2 days agoകൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി
-
Health2 days agoഎഐ സഹായത്തോടെ ശ്വാസകോശ അര്‍ബുദം നേരത്തേ കണ്ടെത്താം; നൂതന രക്തപരിശോധന വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍
