മുംബൈ: മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീ മരിച്ചു. 30 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പരിക്കേറ്റ ഒമ്പതു പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗാട്ടക്പൂലിലെ ദാമോദര്‍ പാര്‍ക്കിനു സമീപത്തെ കെട്ടിടമാണ് തകര്‍ന്നുവീണത്. നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനിടെ രാവിലെ 10.45ഓടെയാണ് സംഭവം. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.