മുംബൈ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും ലോക്ഡൗണും കാരണം കഴിഞ്ഞ മാര്‍ച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഫെബ്രുവരി ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ ഓഫിസ് അറിയിച്ചു.
ആദ്യ സര്‍വീസ് മുതല്‍ രാവിലെ 7 വരെയും ഉച്ച മുതല്‍ വൈകിട്ട് 4 വരെയും രാത്രി 9 മുതല്‍ അവസാന സര്‍വീസ് വരെയുമാണ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുക.
ബാക്കി സമയങ്ങളില്‍ കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രത്യേക പാസ് ഉള്ള വനിതാ യാത്രക്കാര്‍ എന്നിവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചു.
Be the first to write a comment.