വിശാഖപട്ടണം; പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ ചുട്ടുകൊന്നു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള ഹനുമന്‍പതിലാണ് സംഭവം. കൊല്ലപ്പെട്ട യുവതി നേഴ്‌സാണ്. വിജയവാഡയിലെ കോവിഡ് കെയര്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍.

യുവതിയുടെ അടുത്ത് പ്രണയാര്‍ഭ്യത്ഥന നടത്തുകയായിരുന്നു യുവാവ്. അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ വച്ചു മരിച്ചു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് തെളിവുകള്‍ ശേഖരിക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.