kerala
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. പാണക്കാട് വെച്ച് സാദിഖലി തങ്ങള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് മഞ്ചേശ്വരത്ത് എം.കെ അഷ്റഫ്,കാസര്‍ഗോഡ് കല്ലട്ര മായിന്‍ ഹാജി,അഴീക്കോട് കരീം ചേലേരി,കൂത്തുപറമ്പ് ജയന്തി രാജന്,കുറ്റ്യാടി പാറക്കല്‍ അബ്ദുള്ള പേരാമ്പ്ര ഫാത്തിമ തഹലിയ,തിരുവമ്പാടി കാസിം കൂടരഞ്ഞി,കൊടുവള്ളി പി.കെ ഫിറോസ്,കുന്ദമംഗലം റസാക്ക് മാസ്റ്റര്‍,കോഴിക്കോട് സൗത്ത് അഡ്വ.ഫൈസല്‍ ബാബു,വള്ളിക്കുന്ന് ടിവി ഇബ്രാഹിം,കൊണ്ടോട്ടി ടി പി അഷ്റഫ് അലി,മഞ്ചേരി അഡ്വ റഹ്മത്തുള്ള,ഏറനാട് പി.കെ ബഷീര്‍,മലപ്പുറം പി.കെ കുഞ്ഞാലിക്കുട്ടി,മങ്കട മഞ്ഞളാം കുഴി അലി,പെരിന്തല്‍മണ്ണ നജീബ് കാന്തപുരം,വേങ്ങര കെ.എം ഷാജി,കോട്ടക്കല്‍ ആബിദ് ഹുസൈന് തങ്ങള്‍,തിരൂര്‍ കുറുക്കോളി മൊയ്തീന്,താനൂര്‍ പി.കെ നവാസ്,തിരൂരങ്ങാടി പിഎംഎ സമീര്‍,മണ്ണാര്‍ക്കാട് എന്‍, ഷംസുദ്ദീന്,ഗുരുവായൂര്‍ സി.എച്ച് റഷീദ്,കളമശ്ശേരി അഡ്വ.വി.ഇ അബ്ദുള്‍ ഗഫൂര്‍.
ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ മറ്റന്നാള്‍ വിധിക്കും. കേസില്‍ 70 ല്‍ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കിയിരുന്നു.
2023 മെയ് 10 ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡോ.വന്ദന ദാസിനെ പ്രതി സന്ദീപ് കൊലപ്പെടുത്തിയത്. തര്‍ക്കത്തെ തുടര്‍ന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂര്‍ സ്വദേശിയായ സന്ദീപിനെ ചികിത്സയ്ക്കാണ് പൂയപ്പള്ളി പൊലീസ് ആശുപത്രിയില്‍ എത്തിച്ചത്. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയില്‍ ഉണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങുകയും പൊലീസുകാരെ അടക്കം ആക്രമിക്കുകയും ചെയ്തു. ഡോക്ടര്‍ വന്ദനാ ദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സ്കൂള്‍ അധ്യാപകനായിരുന്നു സന്ദീപ്.
kerala
ഡോ. വന്ദന ദാസ് കൊലക്കേസ്: വിധി ഇന്ന്; ഉറ്റുനോക്കി കേരളം
ഏക പ്രതിയായ കുടവട്ടൂര്‍ സ്വദേശി സന്ദീപ് കുറ്റക്കാരനാണോ എന്ന് കോടതി ഇന്ന് പ്രഖ്യാപിക്കും.
കൊല്ലം: കേരളത്തെ നടുക്കിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസ് വധക്കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. മൂന്ന് വര്‍ഷത്തോളം നീണ്ട നിയമനടപടികള്‍ക്കും വിചാരണയ്ക്കും ശേഷമാണ് കേസില്‍ വിധി വരുന്നത്. ഏക പ്രതിയായ കുടവട്ടൂര്‍ സ്വദേശി സന്ദീപ് കുറ്റക്കാരനാണോ എന്ന് കോടതി ഇന്ന് പ്രഖ്യാപിക്കും.
2023 മെയ് 10-ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്ജന് ഡോ. വന്ദന ദാസ് ക്രൂരമായി കൊല്ലപ്പെട്ടത്. പോലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച സന്ദീപ്, ഡ്രസിങ് റൂമില്‍ വെച്ച് അക്രമാസക്തനാകുകയും അവിടെയുണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
കേസില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ 24 ദൃക്സാക്ഷികള്‍ ഉള്‍പ്പെടുന്നു. 207 രേഖകളും 22 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. നിര്‍ണ്ണായകമായ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷന് തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നെന്നാണ് പ്രതിയുടെ പ്രധാന വാദം. എന്നാല്‍, വൈദ്യപരിശോധനയില്‍ പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും കുറ്റകൃത്യം നടത്തുമ്പോള്‍ അയാള്‍ ബോധവാനായിരുന്നുവെന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്.
kerala
കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; രണ്ട് കോടിയിലധികം വിലവരുന്ന സ്വര്‍ണം മോഷണം പോയെന്ന് പരാതി
കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് മോഷണം നടന്നത്.
കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് മോഷണം പോയത്. സ്വര്‍ണമാലകള്‍, പാദസരങ്ങള്‍,വളകള്‍,കമ്മലുകള്‍,പതക്കം,മാട്ടി,കുതിരപ്പവന്‍ നാണയങ്ങള്‍ എന്നിവ നഷ്ടമായി. പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയവയിലുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് മോഷണം നടന്നത്. ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. നാല് മാസം പൊലീസ് രഹസ്യമായി അന്വേഷിച്ചിട്ടും വസ്തുക്കള്‍ കണ്ടെത്താനായില്ലെന്നാണ് വിവരം.
-
News2 days agoകേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; വാർത്താ സമ്മേളനം തുടങ്ങി
-
News2 days agoപാലക്കാട് ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
-
News1 day agoഒഡിഷയിലെ എസ്സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം; 10 രോഗികൾ മരിച്ചു, അഞ്ച് പേരുടെ നില ഗുരുതരം
-
News1 day agoദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണാക്രമണം; സുരക്ഷാ കാരണങ്ങളാൽ വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി
-
editorial1 day agoകേരളം തിരഞ്ഞെടുപ്പ് ഗോദയിലേക്ക്
-
Food1 day agoരുചിയേറും ചിക്കന്‍ ചീസ് ഷാഹി റോള്‍
-
News1 day agoസ്വർണവില വീണ്ടും താഴേക്ക്; ആറാം ദിവസവും ഇടിവ്
-
News1 day agoഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനം: ആര്.എസ്.എസിനും റോയ്ക്കുമെതിരെ ഉപരോധം പരിഗണിക്കണമെന്ന് യു.എസ് പാനല്‍ ശുപാര്‍ശ

