Connect with us

kerala

രാഹുല്‍ഗാന്ധിക്ക് പിന്നില്‍ മുസ്‌ലിം ലീഗ് ഒറ്റക്കെട്ട്: പി.കെ കുഞ്ഞാലിക്കുട്ടി

മതേതരത്വത്തെ തകര്‍ക്കുന്ന ബി.ജെ.പി ഭരണകൂടത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാകണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

Published

on

കണ്ണൂര്‍: മതേതരത്വത്തെ തകര്‍ക്കുന്ന ബി.ജെ.പി ഭരണകൂടത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാകണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഏകപക്ഷീയ നടപടി കൈകൊള്ളുന്ന ഭരണകൂടം ജനാധിപത്യത്തെ ചവിട്ടിമെതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഡ്യമറിയിച്ചും ജനാധിപത്യ ധ്വംസനത്തിനുമെതിരെ കണ്ണൂര്‍ വിമാനത്താവളത്തിന് മുന്നില്‍ നടന്ന മുസ്ലിംലീഗ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലികുട്ടി.

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് മിണ്ടാനാകാത്ത അവസ്ഥയാണ്. പ്രതികരിക്കുന്നവരെ നിയമകുരുക്കിലാക്കി അടിച്ചമര്‍ത്താനാണ് ശ്രമം. ജനജീവിതം തന്നെ ഭീതിയിലാക്കിയ ഭരണത്തിന് അറുതിയുണ്ടാവേണ്ടിയിരിക്കുന്നു. ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനം ഒറ്റക്കെട്ടായി പ്രതികരിക്കണം. ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ മുസ്ലിംലീഗ് രംഗത്തുണ്ടാകും. ബി.ജെ.പി ഭരണം അവസാനിപ്പിച്ച് മതേതര ഐക്യമുണ്ടാക്കാനാകണം. രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന മതേതര സഖ്യത്തിന് മാത്രമേ രാജ്യത്ത് സമാധാനാമുണ്ടാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, അബ്ദുറഹിമാന്‍ കല്ലായി, പൊട്ടങ്കണ്ടി അബ്ദുല്ല ഹാജി, സി മമ്മൂട്ടി, സി.കെ സുബൈര്‍, പാറക്കല്‍ അബ്ദുല്ല, എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്,കെ.കെ.എം അഷ്‌റഫ്, ജില്ലാ ഭാരവാളികളായ അബ്ദുല്‍ കലീം ചേലേരി, കെ.ടി സഹദുല്ല, മഹമൂദ് കടവത്തൂര്‍ പങ്കെടുത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി

കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

Published

on

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.

ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending