കോഴിക്കോട് : പൊതുപ്രവര്‍ത്തന രംഗത്ത് നിറ സാന്നിധ്യമായിരുന്ന മുസ്‌ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന ട്രഷറര്‍ പി.എം. ഹനീഫിന്റെ അഞ്ചാം അനുസ്മരണ സമ്മേളനവും സെമിനാറും മെയ് 24ന് വ്യാഴാഴ്ച കോഴിക്കോട് വെച്ച് നടക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. കെ.പി കേശവമേനോന്‍ ഹാളില്‍ രാവിലെ 10.30ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘ജനാധിപത്യ ഇന്ത്യയുടെ വര്‍ത്തമാനം’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ എം.എന്‍ കാരശ്ശേരി, പി.ജെ വിന്‍സെന്റ്, പി.എം സാദിഖലി, സി.കെ സുബൈര്‍ പ്രസംഗിക്കും. അനുസ്മരണ സമ്മേളനം വിജയമാക്കാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.