gulf
മഠത്തില്‍ മുസ്തഫ പ്രഥമ പുരസ്കാരം ഇ ടി മുഹമ്മദ് ബഷീറിന്
യു എ ഇ കെ എം സി സി സ്ഥാപക നേതാക്കളിലൊരാളായ മഠത്തില്‍ മുസ്തഫ സാഹിബിന്റെ പേരില്‍ അബുദാബി കെ എം സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച മികച്ച പൊതു പ്രവര്‍ത്തകനുള്ള അവാര്‍ഡിനായി മുന്‍ കേരള വിദ്യാഭ്യാസ മന്ത്രിയും എം പി യുമായ ഇ ടി മുഹമ്മദ് ബഷീര്‍ സാഹിബ് തിരഞ്ഞെടുക്കപ്പെട്ടു .

യു എ ഇ കെ എം സി സി സ്ഥാപക നേതാക്കളിലൊരാളായ മഠത്തില്‍ മുസ്തഫ സാഹിബിന്റെ പേരില്‍ അബുദാബി കെ എം സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച മികച്ച പൊതു പ്രവര്‍ത്തകനുള്ള അവാര്‍ഡിനായി മുന്‍ കേരള വിദ്യാഭ്യാസ മന്ത്രിയും എം പി യുമായ ഇ ടി മുഹമ്മദ് ബഷീര്‍ സാഹിബ് തിരഞ്ഞെടുക്കപ്പെട്ടു .
കേരളത്തിലെ സാമൂഹിക വിദ്യാഭ്യാസ മേഖലകള്‍ക്ക് പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങളുടെ അവകാശ സംരക്ഷണത്തിനും നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇ ടി മുഹമ്മദ് ബഷീറിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് ജൂറി ചെയര്മാന് ഡോക്ടര്‍ എം കെ മുനീര്‍, അംഗങ്ങളായ കെ എം ഷാജി,കരീം ചേലേരി, കമാല്‍ വരദൂര്‍ എന്നിവര്‍ അറിയിച്ചു .
26 ജൂണ്‍ 2022 നു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം കൈമാറുമെന്ന് അബുദാബി കണ്ണൂര്‍ ജില്ലാ കെ എം സി സി പ്രസിഡന്റ് സാബിര്‍ മാട്ടൂല്‍, ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ നരിക്കോടന്‍, ട്രഷറര്‍ നസീര്‍ രാമന്തളി എന്നിവര്‍ അറിയിച്ചു. നാട്ടിലെയും യു എ ഇ യിലെയും പ്രമുഖവ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്നതോടൊപ്പം കലാ കായിക സാംസ്കാരിക പരിപാടികളും നടക്കും.
gulf
ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു
. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്.

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്. പുലര്‍ച്ചയോടെയാണ് ഭൂരിഭാഗം ഹാജിമാരും മിനായിലെത്തിയത്. നാളെയാണ് അറഫാ സംഗമം. ഇതിനായി ഇന്ന് രാത്രി മുതല്‍ ഹാജിമാര്‍ നീങ്ങിത്തുടങ്ങും.
ഇന്ന് പകലും രാത്രിയും ഹാജിമാര്‍ മിനായില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടും. യൗമുല്‍ തര്‍വിയ അതായത് ഹജ്ജിന്റെ പ്രധാനമേറിയ കര്‍മങ്ങളിലേക്കുള്ള മുന്നൊരുക്കമാണ് ഇന്ന്. അതിനാല്‍ രാത്രിയിയോടെ മുഴുവന്‍ ഹാജിമാരും മിനായിലെത്തും.
നാളെയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇന്ന് രാത്രി മുതല്‍ നാളെ സൂര്യാസ്തമയം വരെ അറഫയില്‍ തങ്ങണം. പിന്നീട് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കര്‍മം, ഹജ്ജിന്റെ ത്വവാഫ്, ബലി കര്‍മം എന്നിവ പൂര്‍ത്തിയാക്കിയാല്‍ തീര്ഥാടകന് ഹജ്ജിന് അര്‍ധവിരാമം കുറിക്കാം. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ ഹജ്ജ് കാലം.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala15 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍
-
india3 days ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
-
india3 days ago
പ്രതിഷേധം ഫലം: അടിമാലി സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാന്‍ തീരുമാനം
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു