india
മണിപ്പൂരില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ സുരക്ഷിതമായി ഉടന്‍ നാട്ടിലെത്തിക്കെണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ഇന്റര്‍നെറ്റ് കട്ടാക്കിയും യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവിടാതെയും അവിടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ആശങ്കിയുടെ മുള്‍മുനയിലാക്കുകയാണ്.

മണിപ്പൂരില്‍ കുടുങ്ങിയ കേരളത്തിലെ വിദ്യാര്‍ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ഇടപെണമെന്ന് ആവിശ്യപ്പെട്ട് മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കേന്ദ്ര ആഭ്യന്തര മന്ത്രി, കേരള മുഖ്യമന്ത്രി എന്നിവര്‍ക്ക് കത്തയച്ചു. മണിപ്പൂരിന്റെ മെയിന്‍ലാന്‍ഡില്‍ അധിവസിക്കുന്ന മെയ്തേയി ഭാഷ സംസാരിക്കുന്ന ഹിന്ദുക്കളെ പട്ടിക വര്‍ഗക്കാരായി ബി.ജെ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതും കലാപത്തിലേക്ക് വഴിമാറിയതും.ഭൂരിപക്ഷം വരുന്ന ആദിവാസി ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ആദിവാസികള്‍ അല്ലാത്ത ഹിന്ദുമതത്തില്‍പെട്ട ഭൂരിപക്ഷ വിഭാഗത്തിന് നല്കി വോട്ടു ബാങ്ക് രാഷ്ട്രീയം അലസമായി കൈകാര്യം ചെയ്തതാണ് പ്രശ്നത്തിന് കാരണമായത്. ക്രിസ്ത്യന്‍-ഹൈന്ദവ സമുദായങ്ങള്‍ തുല്ല്യമായ ഇവിടെ ആയിരങ്ങള്‍ പാലായനം ചെയ്യുകയും പട്ടാള ക്യാമ്പുകളില്‍ അഭയം തേടുകയും ചെയ്തിട്ടുണ്ട്. അക്രമകാരികളെ കണ്ടാല്‍ ഉടന്‍ വെടിവക്കാന്‍ ഉത്തരവിട്ട സര്‍ക്കാര്‍ എരിതീയില്‍ എണ്ണയൊഴിക്കുകയാണ്.
ഇന്റര്‍നെറ്റ് കട്ടാക്കിയും യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവിടാതെയും അവിടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ആശങ്കിയുടെ മുള്‍മുനയിലാക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ വര്‍ഗീയത കൊണ്ട് തടയിടുന്ന സര്‍ക്കാറാണ് സേവ് മണിപ്പൂര്‍ എന്ന പ്ലക്കാര്‍ഡുകളുയര്‍ത്തിയ കലാപകാരികളുടെ സ്പോണ്‍സര്‍മാര്‍ എന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ സുരക്ഷിതരാണെന്നാണ് വിവരം. എന്നാല്‍ സംഘര്‍ഷം തുടരുന്നതില്‍ ഇവരെല്ലാം ആശങ്കയിലാണ്. മെഡിക്കല്‍ കോളജിലും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെട്ട് അവരെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
india
ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍
14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്കി.

ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. 14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്കി.
സ്വാതന്ത്ര്യ-പാക് വിഭജനത്തിന്റെ ഓര്‍മക്കായി ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ എല്ലാ സര്‍വകലാശാലകള്‍ക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, ഗവര്‍ണറുടെ വിഭജന ഭീതി ദിന സര്‍ക്കുലര്‍ സമാന്തര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കാനുള്ള ശ്രമമാണെന്നും ദിനാചാരണം നടത്താന്‍ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.
india
എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ സംഭവം; അന്വേഷണം വേണം; കെ സി വേണുഗോപാല്‍
കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള അഞ്ച് എംപിമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതില്‍ അന്വേഷണം വേണമെന്ന് കെ സി വേണുഗോപാല്‍ എംപി. കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള അഞ്ച് എംപിമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഡിജിസിഎ യോട് ആണ് അന്വേഷണം ആവശ്യപ്പെട്ടത്. ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ ആണ് ഉണ്ടായതെന്നും രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ചെന്നൈയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ആയതെന്നും കെ സി വേണുഗോപാല്‍ എക്സില്‍ കുറിച്ചു.
എയര്‍ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തില്‍ അഞ്ച് എംപിമാര്‍ ഉണ്ടായിരുന്നു. കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന് ,റോബര്‍ട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാര്‍. പ്രത്യേക വിമാനത്തില്‍ ആണ് യാത്രക്കാരെ ഡല്‍ഹിയില്‍ എത്തിച്ചത്. റഡാറുമായുള്ള ബന്ധത്തില്‍ തകരാര്‍ നേരിട്ടതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. വിമാനത്തിലെ ക്യാപ്റ്റന്റെ കൃത്യമായ ഇടപെടല്‍ ആണ് യാത്രക്കാരെ സുരക്ഷിതമായി താഴെ എത്തിച്ചത്.
സാങ്കേതിക തകരാറ് മൂലമാണ് വിമാനം ചെന്നൈയില്‍ ഇറക്കേണ്ടി വന്നതെന്നാണ് എയര്‍ ഇന്ത്യ വക്താവിന്റെ അനൗദ്യോഗിക പ്രതികരണം. പറന്നുയര്‍ന്ന് ഒരു മണിക്കൂര്‍ 10 മിനിറ്റ് പിന്നിട്ടപ്പോള്‍ സാങ്കേതിക തകരാര്‍ ഉണ്ടായി. ചെന്നൈ വിമാനത്താവളത്തിന് മുകളില്‍ ഒരു മണിക്കൂര്‍ നേരമാണ് വിമാനം പറന്നത്. അനുമതി കിട്ടിയതോടെയാണ് അടിയന്തിര ലാന്‍ഡിങ് നടന്നത്തിയത്.
india
ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണം; ഇന്‍ഡ്യ മുന്നണിയുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്
കര്‍ണാടകയിലെ വോട്ട് കൊള്ളയില്‍ ഡിജിറ്റല്‍ പ്രചാരണവും കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്.

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യ മുന്നണിയുടെ മാര്‍ച്ച് ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് രാവിലെ 11 മണിക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പ്രതിപക്ഷ പാര്‍ട്ടിയെ നേതാക്കളും എംപിമാരും പങ്കെടുക്കും. കര്‍ണാടകയിലെ വോട്ട് കൊള്ളയില്‍ ഡിജിറ്റല്‍ പ്രചാരണവും കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്.
ബിജെപിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് ജനാധിപത്യത്തെ കൊല്ലുന്നു എന്ന് ഇന്‍ഡ്യ സഖ്യം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് മാര്‍ച്ചിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തില്‍ മറുപടി നല്‍കാത്ത കമ്മീഷനെതിരെ ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. നാലു ദിവസങ്ങള്‍ പിന്നിടുമ്പോഴും ആരോപണങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
kerala3 days ago
തൃശൂരില്‍ നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
kerala3 days ago
പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് യുവതി മരിച്ചു
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്