kerala
കടല്‍ഭിത്തി നിര്‍മാണം: സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
കടല്‍ഭിത്തി നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.

തിരുവനന്തപുരം: കടല്‍ഭിത്തി നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടല്‍ഭിത്തി നിര്‍മാണത്തിന്റെ ചുമതല സംസ്ഥാന സര്‍ക്കാറിന് കൈമാറിയതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവപരമായ സമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കണം. പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്ന തീരപ്രദേശങ്ങളത്രയും വലിയ തോതിലുള്ള കടലാക്രമണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
ജനങ്ങളുടെ സുരക്ഷിതത്വവും അവരുടെ ജീവിതമാര്‍ഗവും മുടങ്ങുന്ന സാഹചര്യമാണ് നിലവുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു. തുടര്‍ന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി, തീരദേശവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഗൗരവമായ ശ്രദ്ധയുണ്ടാകുമെന്ന് വ്യക്തമാക്കി.
kerala
കീം ഫലത്തിൽ സർക്കാറിന് തിരിച്ചടി; റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പുതിയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരണം നടത്തി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം (കീം) ഹൈക്കോടതി റദ്ദാക്കി. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.
റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിനി ഹന ഫാത്തിമയാണ് ഹര്‍ജി നല്‍കിയത്. മാര്‍ക്ക് ഏകീകരണത്തില്‍ മാര്‍ക്ക് കുറയുന്നു എന്ന കേരള സിലബസ് വിദ്യാര്‍ഥികളുടെ ദീര്‍ഘകാലമായുള്ള പരാതി പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് പുതിയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കീം ഫലം പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് പ്ലസ്ടു വിദ്യാര്‍ഥിനി ഹൈക്കോടതിയെ സമീപിച്ചത്. പ്രവേശന നടപടികളുടെ അന്തിമ ഘട്ടത്തിലാണ് പ്രോസ്‌പെക്ട്‌സില്‍ മാറ്റം വരുത്തിയത് എന്ന വിദ്യാര്‍ഥിനിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.
മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന വാദവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ വിധി. എന്‍ട്രന്‍സ് പരീക്ഷയ്ക്കും പ്ലസ്ടുവിനും ലഭിച്ച മാര്‍ക്കുകള്‍ ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് എന്നാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ അറിയിച്ചത്.
kerala
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
പരീക്ഷയുടെ വെയിറ്റേജ് മാറ്റിയത് ചോദ്യംചെയ്തുള്ള ഹരജികളെ തുടര്‍ന്നാണ് പരീക്ഷ ഫലം റദ്ദാക്കിയത്.

കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി. പരീക്ഷയുടെ വെയിറ്റേജ് മാറ്റിയത് ചോദ്യംചെയ്തുള്ള ഹരജികളെ തുടര്‍ന്നാണ് പരീക്ഷ ഫലം റദ്ദാക്കിയത്. പരീക്ഷക്ക് ശേഷം പ്രോസ്‌പെക്ടസ് മാറ്റി വെയിറ്റേജില്‍ മാറ്റം വരുത്തിയിരുന്നു. ഇതിനെതിരെയാണ് കോടതി ചോദ്യംചെയ്തത്.
ജൂലൈ ഒന്നിനാണ് കീം ഫലം പ്രഖ്യാപിച്ചത്. എന്‍ജിനീയറിങ് വിഭാഗത്തില്‍ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജും ഫാര്‍മസിയില്‍ ആലപ്പുഴ പത്തിയൂര്‍ സ്വദേശിനി അനഘ അനിലും ഒന്നാം റാങ്ക് നേടിയിരുന്നു.
എന്‍ജിനീയറിങ്ങില്‍ 86,549 പേര്‍ പരീക്ഷയെഴുതിയതില്‍ 76,230 പേര്‍ യോഗ്യത നേടിയിരുന്നു. ഇതില്‍ 67,505 പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. 33425 പേരാണ് ഫാര്‍മസി പരീക്ഷയെഴുതിയത്. ഇതില്‍ 27841 പേര്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടി.
kerala
ഗതാഗത മന്ത്രിയുടെ വാക്കിന് സ്വന്തം മണ്ഡലത്തിലും വിലയില്ല; പത്തനാപുരം ഡിപ്പോയില്‍ നിന്ന് ഒരു സര്‍വീസ് പോലും നടത്തിയില്ല

കൊല്ലം: കെഎസ്ആർടിസി സർവീസ് നടത്തുമെന്ന ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശം സ്വന്തം മണ്ഡലത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോയിൽ പോലും നടപ്പായില്ല. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടത്തിയില്ല. ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മിൽ തർക്കമുണ്ടായി.
കൊല്ലത്ത് സർവീസ് നടത്തവെ കെഎസ്ആര്‍ടിസി കണ്ടക്ടരെ സമരാനുകൂലികൾ മർദിച്ചെന്നും പരാതിയുണ്ട്. ബസിനുള്ളില്‍ കയറി സമരക്കാര്‍ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും മര്‍ദനമേറ്റ ശ്രീകാന്ത് പറഞ്ഞു.
കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടാനിരുന്ന മൂന്നാർ, എറണാകുളം അമൃത സർവീസുകളും സമരാനുകൂലികള്‍ തടഞ്ഞു. റിസർവേഷനിൽ യാത്രക്കാർ ഉൾപ്പടെയുള്ളവര്‍ ബസിലുണ്ടായിരുന്നു. സമരാനുകൂലികൾ കൊടികുത്തി ബസ് തടയുകയായിരുന്നു. കൊട്ടാരക്കര ഡിപ്പോയിലും ബസുകൾ തടഞ്ഞു. കോട്ടയത്തേക്ക് സർവീസ് തുടങ്ങിയ കെഎസ്ആർടിസി ബസാണ് സമരക്കാർ തടഞ്ഞത്. കൊട്ടാരക്കര ഡിപ്പോയിലും ബസുകൾ തടഞ്ഞു.
ദേശീയ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിർദേശം തള്ളി കെഎസ്ആർടിസി യൂണിയനുകൾ നേരത്തെ രംഗത്തെത്തിയിരുന്നു.
-
kerala3 days ago
വ്യാജ മോഷണക്കുറ്റം; വീട്ടുടമയെയും കുടുംബത്തെയും പൊലീസുകാരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിന്ദു
-
News3 days ago
അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്ക്
-
Cricket3 days ago
സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
-
kerala3 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കി; തീരുമാനം സിന്‍ഡിക്കേറ്റ് യോഗത്തില്‍
-
kerala3 days ago
എയര്‍ബസ് 400ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ബ്രിട്ടിഷ് സംഘം; യുദ്ധവിമാനം പരിശോധിക്കും
-
india3 days ago
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി
-
india3 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
-
News3 days ago
മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകളുമായി കേരള കേന്ദ്ര സര്‍വകലാശാല