Connect with us

Culture

ഹൈറേഞ്ചില്‍ ഹരിതാവേശം മലകേറി

Published

on

ലുഖ്മാന്‍ മമ്പാട്

തൊടുപുഴ: മൂവാറ്റുപുഴയും കടന്ന് തൊടുപുഴയില്‍ അലകടലായി ഹരിതയൗവനം. വര്‍ഗീയതക്കും അക്രമത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ ഹൈറേഞ്ചില്‍ ഹരിതാവേശം മലകേറി. കൂലശേഖര സാമ്രാജ്യത്തിന്റെ വടക്കും കൂര്‍ദേശത്ത് ഹരിത പോരാളികള്‍ അടിവെച്ച് നീങ്ങിയപ്പോള്‍ പാതയോരങ്ങളില്‍ ആശീര്‍വാദവുമായി നാടൊന്നാകെ എതിരേറ്റു.
ഇടുക്കി മടക്കാനത്ത് നിന്ന് പൊട്ടിപ്പുറപ്പെട്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഉപനായകന്‍ പി.കെ ഫിറോസ്, ഡയറക്ടര്‍ എം.എ സമദ്, കോഡിനേറ്റര്‍ നജീബ് കാന്തപുരം അസിറ്റന്റു ഡയറക്ടര്‍മാരായ പി.എ അഹമ്മദ് കബീര്‍, അഡ്വ.സുല്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി ഇസ്്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍ കരീം കോഡിനേറ്റര്‍മാരായ മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആശിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, സ്ഥിരാംഗങ്ങളായ കെ.എ മുഹമ്മദ് ആസിഫ്, അന്‍സാര്‍ മുണ്ടാട്ട്, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, പി.വി ഇബ്രാഹീം മാസ്റ്റര്‍, സമീര്‍ പറമ്പത്ത്, സാജിദ് നടുവണ്ണൂര്‍, കെ.കെ നവാസ്, കെ ഹാരിസ്, സി.എ സാജിദ്, ഗഫൂര്‍ കോല്‍ക്കളത്തില്‍, അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷ്‌റഫ്, എ.എം നൗഫല്‍, ഡി നൗഷാദ്, ഹാരിസ് കരമന, സഹീര്‍ ഖരീം, കെ.കെ അഫ്‌സല്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, ട്രഷറര്‍ യൂസുഫ് വല്ലാഞ്ചിറ എന്നിവരുടെ നേതൃത്വത്തില്‍ തൊടുപുഴയിലേക്ക് കൂലംകുത്തി ഒഴുകിയപ്പോള്‍ മനുഷ്യമഹാ പ്രളയമായി.
വഴിനീളെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ യാത്രക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തി. വൈറ്റ് ഗാര്‍ഡ് പരേഡിന്റെയും ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെയാണ് നഗരത്തിലേക്ക് വരവേറ്റത്. ആവേശപ്രവാഹമായി യാത്രയെത്തിയപ്പോള്‍ നഗരം പ്രവര്‍ത്തകരെ ഉള്‍കൊള്ളാനാവാതെ വീര്‍പ്പ് മുട്ടി. തൊടുപുഴയിലെ ലബ്ബാസാഹിബ് നഗറില്‍ നടന്ന ജില്ലാതല സമാപന സമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ്് വൈസ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ഫാ.ജോസഫ് അടപ്പൂര്‍ മുഖ്യാതിഥിയായി. സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രതിനിധി സെയ്ദ് മുഹമ്മദ് മൗലവി അല്‍ ഖാസിമി, കോണ്‍ഗ്രസ്് നേതാവ് ജോസഫ് വാഴക്കന്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സലീം, സെക്രട്ടറി പി.എം സാദിഖലി, ജാഥ നായകരായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, എം.എ സമദ്, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എ സിയാദ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, വൈസ് പ്രസിഡന്റ് എന്‍.എ കരീം, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ.എസ് അശോകന്‍, കെ.എം.എ ഷുര്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെകട്ടറി എ.എം ഹാരിസ്്, കെ.എം അന്‍വര്‍, സല്‍മാന്‍ ഹനീഫ്, ഷിബു മീരാന്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, റിയാസ് പുല്‍പ്പറ്റ സംസാരിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ നവാസ് സ്വാഗതവും ജനറല്‍ സെക്രട്ടറി സി.എം അന്‍സാര്‍ നന്ദിയും പറഞ്ഞു. ഇടുക്കി ജില്ലാ തല പര്യടനം മടക്കത്താനത്ത് മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എം സലീം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് പി.എന്‍ സീതി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എം.എ.ഷുക്കൂര്‍, ഷബീര്‍ ഷാജഹാന്‍, എസ്.പി കുഞ്ഞമ്മദ്, സി.എം അന്‍വര്‍, ഇഖ്ബാല്‍ പാലക്കാട്, ഇബ്രാഹീം കാസര്‍കോട് പ്രസംഗിച്ചു. ഇന്നു രാവിലെ ഒമ്പതിന് പാലയില്‍ നിന്ന് ആരംഭച്ച് ഈരാട്ടുപേട്ടയില്‍ സമാപിക്കും. കഴിഞ്ഞ 24 ന് മഞ്ചേശ്വരത്ത് നിന്നാരംഭിച്ച യാത്ര 600 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ഈ മാസം 24 ന് തിരുവനന്തപുരത്ത് സമാപിക്കും.

news

ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു

സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ

Published

on

കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.

മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

 

Continue Reading

news

മുംബൈയില്‍ വായുമലിനീകരണം രൂക്ഷം; 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ പൂട്ടി

പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം..

Published

on

മുംബൈ: മുംബൈയില്‍ വായുമലിനീകരണം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ കര്‍ശന പരിശോധന തുടര്‍ന്ന് എംപിസിബി. പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ (ആര്‍എംസി) പൂട്ടാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എംപിസിബി) ഉത്തരവിട്ടു.

ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നഗരത്തില്‍ എംപിസിബി നിലവില്‍ 32 ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ (സിഎക്യുഎംഎസ്) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാണ്‍, പന്‍വേല്‍ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ 14 സ്റ്റേഷനുകള്‍ ബിഎംസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്.

ഈ സ്റ്റേഷനുകളില്‍നിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡാഷ്‌ബോര്‍ഡില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രക്ഷേപണം ചെയ്യും.

മഹാരാഷ്ട്രയിലുടനീളം 22 മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാനുകള്‍ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആര്‍എംസി പ്ലാന്റുകള്‍ക്കായി പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓം ഗ്ലോബല്‍ ഓപ്പറേഷന്‍, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.

താനെയിലും നവി മുംബൈയിലും ആറ് ആര്‍എംസി യൂണിറ്റുകളും കല്യാണില്‍ ഒന്‍പത് യൂണിറ്റുകളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതായി ബോര്‍ഡ് അറിയിച്ചു.

ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി. നിബന്ധനകള്‍ പാലിക്കാത്ത വ്യവസായങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.

Continue Reading

news

വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..

Published

on

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്‍. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്‍ ഫയാസ് സാക്കിര്‍ ഹുസൈന്‍ ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്.  കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.

ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്.  ടിപ്പണ്ണയും ഹസീനയും കുടുംബ തര്‍ക്കങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.  ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മുകേഷ് ധാഗെ പറഞ്ഞു.

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്‍ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സഹോദരി ഹസീനയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.

Continue Reading

Trending